വീട്ടമ്മമാരേ ഇവയൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ…

Date:

spot_img

ഏതു തരത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങളും സൂക്ഷിച്ചുവയ്ക്കാനുളള വെറുമൊരു പെട്ടിയാണോ ഫ്രിഡ്ജ്? വേനല്‍ അല്ലേ അടുക്കളയിലേക്കുള്ള എല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ചേക്കാം എന്നൊരു അബദ്ധധാരണ പല വീട്ടമ്മമാര്‍ക്കുമുണ്ട്.

ശരി തന്നെയാണ് ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ഒരുപരിധിവരെ വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറവുണ്ട്. എന്നുകരുതി വേണ്ടതും വേണ്ടാത്തതുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഉപകാരത്തെക്കാള്‍ ഉപദ്രവമായിരിക്കും ചെയ്യുന്നത്. എന്തൊക്കെയാണ് ഫ്രിഡ്ജില്‍ നിന്ന് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതെന്ന് നോക്കാം. ബ്രഡ് ആണ് അതില്‍ ആദ്യത്തേത്. ബ്രഡ് സാധാരണയായി അഞ്ചു ദിവസം വരെ കേടാകാതെയിരിക്കും. അതുകൊണ്ട് ബ്രഡ് വെളിയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം. മാത്രവുമല്ല ഫ്രിഡ്ജില്‍  ബ്രഡ് സൂക്ഷിച്ചാല്‍ പെട്ടെന്ന് ഡ്രൈയായിപോകുകയും ചെയ്യും. കേടാകാതിരിക്കാന്‍ വേണ്ടി തക്കാളി ഫ്രിഡ്ജില്‍ വയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ പ്ലാന്‍ ഉപേക്ഷിച്ചേക്കൂ. കാരണം തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പെട്ടെന്ന് ഉണങ്ങിപ്പോകാനാണ് സാധ്യത. തന്മൂലം സ്വാദും നഷ്ടപ്പെടും. തേന്‍, എണ്ണ എന്നിവയും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. തേന്‍ ഫ്രിഡ്ജില്‍ വച്ചാല്‍ ക്രിസ്റ്റല്‍ രൂപത്തിലേക്കു മാറും . എണ്ണയാകട്ടെ കട്ട പിടിക്കുകയും ചെയ്യും. ആപ്പിളാണ് മറ്റൊന്ന്.  ഫ്രിഡ്ജിലെ ആപ്പിളിന് പെട്ടെന്ന് നീരുവറ്റിപോകും. അതുകൊണ്ട് വീട്ടമ്മമാരേ ഇക്കാര്യമൊന്ന് ശ്രദ്ധിക്കണേ..

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!