മറ്റാരുംസന്ദര്‍ശിച്ചതുപോലെയല്ല നടി ഗൗതമി ഇത്തവണത്തെ ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്. ഒരിക്കല്‍ കാന്‍സര്‍ രോഗിയായിരിക്കുകയും പിന്നീട് അതിനെ അതിജീവിക്കുകയും ചെയ്ത ആത്മബലത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്നതുകൊണ്ടാണ് ആ സന്ദര്‍ശനത്തിന് കൂടുതല്‍ തിളക്കമുള്ളത്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിനാണ് വിഎസ് കാന്‍സര്‍ സെന്ററില്‍ ഗൗതമി എത്തിയത്. കാന്‍സര്‍ രോഗികളോടൊത്ത് സമയം ചെലവഴിച്ച ഗൗതമി അവരുടെ ദുഖങ്ങളില്‍ പങ്കുചേരുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ക്കായി സമ്മാനങ്ങളും കൊണ്ടുവന്നിരുന്നു.
ഇതുപോലെയുള്ള മനുഷ്യത്വപരമായ പ്രവൃത്തികള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും സാമൂഹ്യ ഉത്തരവാദിത്തമുണ്ടെന്ന് ഗൗതമി ഓര്‍മ്മിപ്പിച്ചു. ഈ രോഗികളുടെ വേദന നാം മറക്കരുത്. അവരുടെ ജീവിതങ്ങളെ ക്രിയാത്മകമായ രീതിയിലേക്ക് നയിക്കുകയും വേണം. ഗൗതമി പറഞ്ഞു.
ഭര്‍ത്താവും കുഞ്ഞുമൊത്ത് ജീവിച്ചുവരവെയാണ് ഗൗതമി കാന്‍സര്‍ രോഗബാധിതയായത്. തുടര്‍ന്ന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. നടന്‍ കമല്‍ഹാസനാണ് ഈ അവസരത്തില്‍ ഗൗതമിക്ക് രക്ഷകനായി എത്തിയത്. കാന്‍സറിനെ ഗൗതമി ധൈര്യപൂര്‍വ്വം നേരിടുകയും ചെയ്തു. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചുവെങ്കിലും ഏതാനും നാളുകള്‍ക്ക്ശേഷം അവരും വേര്‍പിരിയുകയായിരുന്നു.
മംമ്താ മോഹന്‍ദാസ്, ഇന്നസെന്റ് തുടങ്ങിയ മലയാള ചലച്ചിത്രതാരങ്ങളും കാന്‍സറിനെ അതിജീവിച്ചവരാണ്.