എയ്ഡ്‌സ് വിമുക്ത അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണിത്. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍നിന്ന് എയ്ഡ്‌സ് തുടച്ചുനീക്കുമെന്നുള്ള തന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത് കോണ്‍ഗ്രസിനെ സംബോധന ചെയ്തുകൊണ്ടുള്ള വാര്‍ഷിക മീറ്റിംങിലാണ്. ഇക്കാര്യത്തില്‍ അദ്ദേഹം ഡെമോ ക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍സിന്റെയും പ്രതിബദ്ധതയും സഹകരണവും ആവശ്യപ്പെടുകയും ചെയ്തു.
നമുക്കൊരുമിച്ച് എയ്ഡ്‌സിനെ അമേരിക്കയില്‍ നിന്ന് തുരത്താം, അതിനപ്പുറവും. ട്രംപ് പറഞ്ഞു.
2017 ലെ ഗവണ്‍മെന്റ് സ്റ്റാറ്റിറ്റിക്‌സ് അനുസരിച്ച് അമേരിക്കയില്‍ 38,000 പേര്‍ എച്ച്‌ഐവി ബാധിതരാണ്. വരും വര്‍ഷങ്ങളില്‍ എയ്ഡ്‌സ് നിര്‍മ്മാര്‍ജ്ജനത്തില്‍ നിര്‍ണ്ണായകമായ പുരോഗതി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എച്ച് ഐവിയും എച്ച് പി വിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള സഹായം വേണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് കഴിഞ്ഞ വര്‍ഷം രണ്ടു മീറ്റിങ്ങുകളില്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ലൈംഗികബന്ധത്തിലൂടെ പകരപ്പെടുന്ന മറ്റൊരു രോഗമാണ് എച്ച് പിവി.