പീരുമേടിന് പോകാം

Date:

spot_img
  • പ്രധാന ആകർഷണങ്ങൾ ട്രെക്കിങ്, സൈക്ലിങ്, കുതിരസവാരി, വെള്ളച്ചാട്ടങ്ങൾ
  • പ്രധാന ടൗണിൽ നിന്നുള്ള ദൂരം ഇടുക്കിയിൽ നിന്ന് 40 കിലോമീറ്റർ അകലെ
  • യാത്രാ സൗകര്യം അടുത്ത റെയിൽവേസ്‌റ്റേഷൻ കോട്ടയം റെയിൽവേസ്‌റ്റേഷൻ (65 കിലോമീറ്റർഅകലെ)
  • അടുത്ത വിമാനത്താവളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം (145 കിലോമീറ്റർഅകലെ)

അധികം പണച്ചെലവില്ലാതെ ഒന്ന് സ്വസ്ഥമാകാനും മനസ്സ് ഫ്രഷാകാനും ഒരു ഇടം അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് പീരുമേട് ഇഷ്ടപ്പെട്ടേക്കാം.

പച്ചപ്പും പ്രകൃതിയുമൊക്കെ ഒരു വികാരമായി നിങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. അതെ ഹരിതവർണ്ണമൊരുക്കി കാത്തിരിക്കുന്ന പീരുമേട് വേനൽക്കാലത്ത് സന്ദർശിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെ.

പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ് പീരുനേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്. മികച്ച കാലാവസ്ഥയായതിനാൽ വേനൽക്കാല ടൂറിസത്തിന് ഉത്തമ സ്ഥലമാണ് ഇത്. പ്രകൃതി ദത്തമായ പുൽ മേടുകളാണ് പീരുമേടിനെ മനോഹരമാക്കുന്നത്.

തേയില, കാപ്പി, റബ്ബർ, ഏലം തുടങ്ങിയ കൃഷികളും ഇവിടം കാണാം. ട്രെക്കിങ്, സൈക്ലിങ്, കുതിരസവാരി എന്നിവയ്ക്ക് ഏറെ അനുയോജ്യമായ പീരുമേടിൽ വെള്ളച്ചാട്ടങ്ങളും പൈൻ കാടുകളും ഉണ്ട്.

More like this
Related

”മിഷൻ കാശ്മീർ”

ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത...

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ...

സാന്റോറിനിയിലേക്ക് യാത്ര പോയാലോ?

ഗ്രീസിലെ  മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി...

ചാരിത്ര്യശുദ്ധിയുടെ കഥ; മാകം മാസൂറി

മലേഷ്യയിലെ ലങ്കാവിയുടെ  ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന  ഒരു പുരാവൃത്തമാണ് മാസൂറിയുടേത്....
error: Content is protected !!