സംഗീതം മാനസികാരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് ് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ സംഗീതം മറവിരോഗികള്‍ക്കും ഏറെ ഗുണം ചെയ്യുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജെറിയാട്രിക്സ് ആന്റ് ജെറോന്റോളജി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറവിരോഗവുമായി പോരാടിക്കൊണ്ടിരുന്ന 51 വ്യക്തികളിലാണ് പഠനം നടത്തിയത്. മറവിരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ജീവിച്ചിരുന്നവരില്‍ സംഗീതചികിത്സ നടപ്പില്‍ വരുത്തിയപ്പോള്‍ ഗുണകരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി പഠനം പറയുന്നു. കണ്ണുകളുമായുള്ള സമ്പര്‍ക്കം, സന്തോഷം, സംസാരം, ഉറക്കം, ചലനശേഷി,ഡാന്‍സ് തുടങ്ങിയ കാര്യങ്ങളിലാണ് അത്ഭുതകരമായ മാറ്റമുണ്ടായത്.