ഇന്റ്ന്‍സീവ് കെയര്‍ യൂണിറ്റില്‍ എപ്പോഴെങ്കിലും കിടന്നിട്ടുള്ള വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളുടെ മാനസികാരോഗ്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദം പിന്നീടുണ്ടാകാനുള്ള സാധ്യത ഈ രോഗികള്‍ക്ക് കൂടുതലാണത്രെ. ക്രിട്ടിക്കല്‍ കെയര്‍ എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്കണ്ഠ, ഡിപ്രഷന്‍ തുടങ്ങിയ മാനസികരോഗങ്ങള്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് മറ്റുള്ളവരെക്കാള്‍ കൂടുതലാണെന്ന് പഠനം നടത്തിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റോബര്‍ട്ട് ഹാച്ച് പറയുന്നു. 4,943 ഐസിയു രോഗികളില്‍ ആണ് പഠനം നടത്തിയത്. ഇവരെല്ലാം 24 മണിക്കൂറെങ്കിലും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരായിരുന്
ഐസിയുവില്‍ കിടന്നിട്ടുണ്ടോ എങ്കില്‍ സൂക്ഷിക്കണം
Date: