കുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുമായി ബന്ധപ്പെടാനും സഹായകമായവിധത്തിലുള്ള ഫീച്ചേഴ്‌സുമായി ആദ്യമായി കുട്ടികള്‍ക്കുള്ള മൊബൈല്‍ ഇന്ത്യയിലും. ഇന്‍കമ്മിംങും ഔട്ട്ഗോയിംങും നിരോധിച്ചിട്ടുള്ള ഫോണില്‍ pre-configured നമ്പര്‍ അനുവദനീയവുമാണ്. കുട്ടികള്‍ക്ക് അവര്‍ക്ക് പരിചയമുള്ള വ്യക്തികളുമായി മാത്രം സംസാരിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ബ്രൗസിംങ് സാധ്യതകളും ഈ ഫോണില്‍ ഇല്ല. പക്ഷേ മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ എവിടെയാണ് ഉള്ളതെന്ന് ട്രാക്ക് ചെയ്യാന്‍ സംവിധാനവുമുണ്ട്.SOS കീ ഉപയോഗിച്ച് കുട്ടികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ സഹായം തേടാനുമാവും. അഞ്ച് കളറില്‍ നിലവിലുള്ള കുട്ടികളുടെ ഈ മൊബൈലിന് 3,490 രൂപയാണ് വില. ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള ആദ്യ ഫോണാണ് ഈസിഫോണ്‍ എന്ന് സിഇഔയും കോഫൗണ്ടറുമായ രാഹുല്‍ ഗുപ്ത പറയുന്നു. www.easyfone.in എ്ന്ന വൈബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
ഒടുവില്‍ കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ ഇന്ത്യയിലുമെത്തി
Date: