നിങ്ങള്‍ക്ക് നല്ലൊരു പ്രഫഷനലോ കലാകാരനോ അഭിനേതാവോ എഴുത്തുകാരനോ ആകാന്‍ പറ്റിയേക്കും. പക്ഷേ അതോടൊപ്പം ഒരു നല്ല മനുഷ്യന്‍ കൂടിയാകാന്‍ കഴിയുമ്പോഴേ നിങ്ങളിലെ മനുഷ്യത്വം- മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥ- പൂര്‍ണ്ണമാകുകയുള്ളൂ. ഒരാളിലെ മനുഷ്യത്വം പൂര്‍ണ്ണത കൈവരിക്കുന്നത് അയാള്‍ എത്രത്തോളം ദുര്‍ബലരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോ ടും പക്ഷം ചേരുന്നു എന്നതും സത്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്നതിന്റെയും അടിസ്ഥാനത്തിലാണ്. മധുപാല്‍- ടൊവീനോ തോമസ് ടീമിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്ന ആശയവും ഇതുതന്നെയാണ്. ഒറ്റവാക്കില്‍ ഈ ചിത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് മനുഷ്യനാകാന്‍ പ്രചോദനം നല്കുന്നതും മനുഷ്യത്വം വീണ്ടെടുക്കാന്‍ പ്രേരിപ്പിക്കുന്നതുമായ സിനിമ എന്നാണ്. നിരപരാധിയെ അസത്യത്തിന്റെ കഴുമരത്തില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ മനുഷ്യത്വത്തിന്റെ ആള്‍രൂപങ്ങള്‍ക്കേ കഴിയൂ.
തലപ്പാവും ഒഴിമുറിയും വഴി സിനിമാപ്രേക്ഷകര്‍ക്ക് നവ്യാസ്വാദനത്തിന്റെ ഭാവുകത്വങ്ങള്‍ നല്കിയസംവിധായകനാണ് മധുപാല്‍. അതിശയിപ്പിക്കുന്ന വേഷങ്ങള്‍ കൊണ്ടാടിക്കൊണ്ട് ഒരു നടന്‍ എന്ന നിലയില്‍ ഇതുവരെ അദ്ദേഹത്തിന് മികച്ച റോളുകള്‍ ഒന്നും കിട്ടിയിട്ടില്ലെങ്കിലും നടന്‍ സംവിധായകന്‍ ആകുമ്പോള്‍ സാധാരണയായി കണ്ടുവരാറുള്ള വീഴ്ചകളെ വെല്ലുവിളിച്ചുകൊണ്ട് സംവിധാനത്വത്തിന്റെ മികവ് പ്രദര്‍ശിപ്പിച്ചിട്ടുള്ള അത്ഭുതപ്രതിഭ തന്നെയാണ് മധുപാല്‍. മധുപാലിന്റെ സിനിമകള്‍ കണ്ട് ഇഷ്ടം തോന്നിയിട്ടുള്ളവരെ അദ്ദേഹം ഈ മൂന്നാംസംരംഭത്തില്‍ തെല്ലും നിരാശനാക്കുന്നില്ല എന്നു മാത്രമല്ല അസാധാരണമായ ക്രാഫ്റ്റ് കൊണ്ട് അതിശയിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ലോക്കല്‍ പോലീസിന് തെളിയിക്കാന്‍ കഴിയാതെ പോയ ഒരു മര്‍ഡര്‍ കേസ്ഒന്നര വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതും മുകളില്‍ നിന്നുള്ള പ്രഷര്‍ കൊണ്ട് ഒരു നിരപരാധിയെ സമര്‍ത്ഥമായി കൊലക്കേസ് പ്രതിയാക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിശദാംശങ്ങളിലേക്ക് കടക്കുന്നത് ശ്രദ്ധേയമായ വാണിജ്യവിജയം കൂടി അവകാശമാക്കേണ്ട ഈ സിനിമയോട് ചെയ്യുന്ന ക്രൂരതയായതതിനാല്‍ അതിലേക്ക് കടക്കുന്നില്ല എന്നുമാത്രം. ഒരു പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണ് കുപ്രസിദ്ധപയ്യനായി വികസിക്കുന്നത്.
ഈ ചിത്രം കാണുമ്പോള്‍ ഏതൊരാളുടെയും മനസ്സിലേക്ക് സമാനമായ മറ്റ് പല സംഭവങ്ങളും കടന്നുവരും. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ കുറ്റവാളികളായി പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന പല വിവാദകേസുകളിലെയും പ്രതികള്‍ യഥാര്‍ത്ഥത്തില്‍ തെറ്റു ചെയ്തവര്‍ തന്നെയായിരുന്നോ? ദുര്‍ബലരെയും ആരും ചോദിക്കാന്‍ ഇല്ലാത്തവരെയും അനാഥരെയും എല്ലാം എത്ര പെട്ടെന്നാണ് അധികാരികള്‍ക്ക് പ്രതിപ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ കഴിയുന്നത്.! സാഹചര്യങ്ങള്‍ റീക്രിയേറ്റ് ചെയ്തും മനസ്സില്‍ കളങ്കമുള്ളവരുടെ കള്ളസാക്ഷ്യങ്ങള്‍ ചേര്‍ത്തും നിരപരാധിയുടെ ശിരസിലേക്ക് സകല പാപഭാരവും ചുമത്തുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ശിക്ഷ നിങ്ങള്‍ക്ക് എന്നാണ് ലഭിക്കുക? അതുകൊണ്ട് പോലീസുദ്യോഗസ്ഥരും അഭിഭാഷകരുമെല്ലാം ഈ ചിത്രം കാണണം. മനസ്സാക്ഷി മരവിക്കുകയോ മരിക്കുകയോ ചെയ്തട്ടില്ലാത്തവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ ചിത്രം വികാരവിമലീകരണത്തിന് വഴിതുറക്കും. നിരപരാധികളായിരുന്നിട്ടും നിങ്ങളുടെ വലയില്‍ കുടുങ്ങിപ്പോയ അവരുടെ നിലവിളികള്‍ നിങ്ങളുടെ ഉറക്കം കെടുത്തും. (തലപ്പാവ് കൈകാര്യം ചെയ്തതും ഒരു പോലീസുദ്യോഗസ്ഥന്റെ കുറ്റബോധവും മനസ്താപവുമായിരുന്നുവല്ലോ)
വീരസാഹസികനായി സിനിമയുടെ തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്ന അജയന്‍ എന്ന കേന്ദ്രകഥാപാത്രം അപ്രതീക്ഷിതമായ വിധിവിളയാട്ടത്തില്‍ അധികാരവര്‍ഗ്ഗത്തിന്റെ ചതുരംഗക്കളത്തിലെ വെറും കരുവായി മാറുമ്പോള്‍ ഉണ്ടാവുന്ന നിസ്സഹായതയും ദുര്‍ബലതയും ആകുലതയും എത്ര മനോഹരമായിട്ടാണ് ടൊവീനോ അവതരിപ്പിച്ചിരിക്കുന്നത്! സംവിധായകന്‍ ജിത്തു ജോസഫ് അടുത്തയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു, മലയാള സിനിമയ്ക്ക് ഇനിയൊരു സൂപ്പര്‍ സ്റ്റാര്‍വേണ്ട. കാരണം സൂപ്പര്‍ സ്റ്റാറായാല്‍ അയാളെ ഒന്ന് അടിക്കുവാന്‍ പോലും സഹകഥാപാത്രത്തിന് കഴിയാതെ പോകും, അത്യാവശ്യമാണെങ്കില്‍ പോലും. അതുകൊണ്ട് മനുഷ്യോചിതമായി പെരുമാറുകയും ഇടപെടുകയും ചെയ്യുന്ന അജയകുമാറിനെ ഭദ്രമാക്കിയ ടൊവീനോ തോമസ് സൂപ്പര്‍ സ്റ്റാര്‍ ആകാതിരുന്നാല്‍ മതിയായിരുന്നു എന്നുപോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ പ്രാര്‍ത്ഥിച്ചുപോകും. ഈ വര്‍ഷം ഇറങ്ങിയ തീവണ്ടി, മറഡോണ, മായാനദി തുടങ്ങിയ ചിത്രങ്ങളിലേതുപോലെ തന്നെ ടൊവീനോയുടെ പകര്‍ന്നാട്ടം കുപ്രസിദ്ധപയ്യനെ പ്രസിദ്ധപ്പെട്ട പയ്യനാക്കും എന്നത് തീര്‍ച്ചയാണ്. ഇതില്‍ ടൊവീനോ താരമല്ല നടനാണ്. അതുകൊണ്ടാണ് അയാള്‍ നിസ്സഹായനും ഭീരുവുമായി കോടതിമുറിയില്‍ വിയര്‍ത്തൊലിച്ചുനില്ക്കുന്നത്. താരമായിരുന്നുവെങ്കില്‍ സത്യം തെളിയിക്കാന്‍ അയാള്‍ക്ക് ജയില്‍ ചാടേണ്ടിവരുകയും സത്യം മുഴുവന്‍ അയാള്‍ ത്‌ന്നെ കണ്ടെത്തുകയും വേണമായിരുന്നു. പക്ഷേ നിസ്സഹായത മുഴുവന്‍ പ്രകടമാക്കിക്കൊണ്ട തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള സകല ഉത്തരവാദിത്തവും ഹന്നാ എലിസബത്ത് എന്ന അഭിഭാഷകയ്ക്ക് നല്കി അയാള്‍ വെറുമൊരു മനുഷ്യന്‍ മാത്രമായി നില്ക്കുന്നു.
ഏതൊരു മനുഷ്യനും അതിജീവിക്കാന്‍ കരുത്ത് ലഭിക്കുന്നത് അയാളെ ആരോ കാത്തിരിക്കുന്നു എന്നതുകൊണ്ട് മാത്രമാണ്. ആരും കാത്തിരിക്കാന്‍ ഇല്ലാത്തവരും ആരെയും പ്രതീക്ഷിക്കാനില്ലാത്തവരും വിധിതീര്‍ക്കുന്ന കളങ്ങളില്‍ ആടുകയും അരങ്ങൊഴിയുകയും ചെയ്യുന്നു. അജയകുമാറിനെ ജീവിക്കാന്‍ കൊതിപ്പിച്ചത് വിരല്‍ത്തുമ്പിനാലെ നീട്ടിയ ജലജയുടെ സ്‌നേഹം കൂടിയായിരുന്നു. അടുത്തകാലത്തെ മിക്ക സിനിമയിലും ഒന്നും ചെയ്യാനില്ലാതെ കടന്നുപോയ അനുസിത്താര തന്റെ റോള്‍ ഭദ്രമാക്കി. പക്ഷേ അതിനെക്കാള്‍ മികച്ചുനിന്നത് നിമിഷ സജയന്റെ യുവഅഭിഭാഷകയുടെ റോള്‍ തന്നെ.
ജീവന്‍ ജോബ് തോമസിന്റെ കറയറ്റ തിരക്കഥയ്ക്ക് ഈ സിനിമയില്‍ പ്രധാന പങ്കുണ്ട്. വ്യക്തിത്വമുള്ള എത്രയോ കഥാപാത്രങ്ങള്‍. ഒരു സീനില്‍ വന്നുപോകുന്നവര്‍ പോലും തങ്ങളുടെ വേഷം നന്നായി അഭിനയിച്ചാണ് കടന്നുപോകുന്നത്. ശരണ്യ,നെടുമുടി വേണു, സുരേഷ് കുമാര്‍, അലന്‍സിയര്‍,സുജിത് ശങ്കര്‍ എന്നിവരെ പ്രത്യേകമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ഹൃദയത്തില്‍ തൊടുന്നവയാണ് പല ഡയലോഗുകളും. ഭരതേട്ടന്‍ എന്ന സിദ്ധിഖ് ഹന്ന എന്ന നിമിഷയ്ക്ക് നല്കുന്ന പിന്തുണയും പ്രചോദനവും അത്തരത്തിലുള്ളവയാണ്.
ജീവന്‍ ജോബ് തോമസിന്റെ കറയറ്റ തിരക്കഥയ്ക്ക് ഈ സിനിമയില്‍ പ്രധാന പങ്കുണ്ട്. വ്യക്തിത്വമുള്ള എത്രയോ കഥാപാത്രങ്ങള്‍. ഒരു സീനില്‍ വന്നുപോകുന്നവര്‍ പോലും തങ്ങളുടെ വേഷം നന്നായി അഭിനയിച്ചാണ് കടന്നുപോകുന്നത്. ശരണ്യ,നെടുമുടി വേണു, സുരേഷ് കുമാര്‍, അലന്‍സിയര്‍,സുജിത് ശങ്കര്‍ എന്നിവരെ പ്രത്യേകമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.
ഇടവേളയ്ക്ക് ശേഷം ഭൂരിഭാഗവും കോടതി മുറി മാത്രമായിരുന്നിട്ടും പ്രേക്ഷകന് ഒട്ടും വിരസത ഉണ്ടാക്കാതെ മുന്നോട്ടുകൊണ്ടുപോകാനും ആകാംക്ഷയുണര്‍ത്താനും ചിത്രത്തിന് കഴിയുന്നുണ്ട്. ദൈവത്തിന്റെ വഴിയില്‍ കൂടി കുറച്ചുപേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ എന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ നിമിഷയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ആ വാചകം ഈ സിനിമയ്ക്ക് മുഴുവനും ചേരും. കാരണം ദൈവം വെളിച്ചം കാണിച്ചുമുന്നോട്ടുകൊണ്ടുപോയ സിനിമയാണ് ഇത്.
അടുത്തകാലത്തൊന്നും ഇത്രമേല്‍ ഭാരപ്പെട്ട് തീയറ്ററില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയിട്ടില്ല. അതൊരിക്കലും മറ്റൊന്നും കൊണ്ടല്ല ഈ ലോകത്തില്‍ കുറ്റവാളികളായി കോടതിയും പോലീസും ചേര്‍ന്ന് വിധിയെഴുതി ജയിലില്‍ അടച്ചിട്ടുള്ളവരെല്ലാം യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോയെന്ന ചിന്ത കൊണ്ടായിരുന്നു. ഒരു നിരപരാധിയെ വേണമെന്നുവച്ചാല്‍ സംഘടിതമായി ആര്‍ക്കും കുറ്റവാളിയാക്കിമാറ്റാന്‍ കഴിയുമല്ലോ എന്ന ഭീതി കൊണ്ടായിരുന്നു. – അജയ് കുറ്റവാളിയായി മാറിയത് അങ്ങനെയായിരുന്നുവല്ലോ- ആരു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കുനേരെയും തിരിയാം എന്ന തിരിച്ചറിവുകൊണ്ടായിരുന്നു. -അജയ് കുമാറിനെ സുഹൃത്തുക്കളും സഹജോലിക്കാരുമാണല്ലോ ഒറ്റുകൊടുത്തത്. സത്യത്തിന് വേണ്ടി നിലകൊള്ളാതിരിക്കാന്‍ ഒരു മനുഷ്യനെ അധികാരികള്‍ നിസ്സഹായനാക്കാന്‍ ഭൂതകാലം പോലും പ്രയോജനപ്പെടുത്തും എന്നതുകൊണ്ടായിരുന്നു,- ഹോട്ടലുടമയെ അജയകുമാറിന് അനൂകുലമാക്കാതിരിക്കാന്‍ ശ്രമിക്കുന്നത് അങ്ങനെയായിരുന്നു.
ജാതി, വംശം, അങ്ങനെ പലതിന്റെയും രാഷ്ട്രീയവും സിനിമ ചര്‍ച്ച ചെയ്ത് കടന്നുപോകുന്നുണ്ട്, നന്ദി മധുപാല്‍, നന്ദി ജീവന്‍, നന്ദി ടൊവീനോ. നല്ലൊരു ചലച്ചിത്രാനുഭവം പകര്‍ന്നുനല്കിയതിന്.
അടുത്തകാലത്തൊന്നും ഇത്രമേല്‍ ഭാരപ്പെട്ട് തീയറ്ററില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയിട്ടില്ല. അതൊരിക്കലും മറ്റൊന്നും കൊണ്ടല്ല ഈ ലോകത്തില്‍ കുറ്റവാളികളായി കോടതിയും പോലീസും ചേര്‍ന്ന് വിധിയെഴുതി ജയിലില്‍ അടച്ചിട്ടുള്ളവരെല്ലാം യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോയെന്ന ചിന്ത കൊണ്ടായിരുന്നു. ഒരു നിരപരാധിയെ വേണമെന്നുവച്ചാല്‍ സംഘടിതമായി ആര്‍ക്കും കുറ്റവാളിയാക്കിമാറ്റാന്‍ കഴിയുമല്ലോ എന്ന ഭീതി കൊണ്ടായിരുന്നു. – അജയ് കുറ്റവാളിയായി മാറിയത് അങ്ങനെയായിരുന്നുവല്ലോ- ആരു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കുനേരെയും തിരിയാം എന്ന തിരിച്ചറിവുകൊണ്ടായിരുന്നു. -അജയ് കുമാറിനെ സുഹൃത്തുക്കളും സഹജോലിക്കാരുമാണല്ലോ ഒറ്റുകൊടുത്തത്. സത്യത്തിന് വേണ്ടി നിലകൊള്ളാതിരിക്കാന്‍ ഒരു മനുഷ്യനെ അധികാരികള്‍ നിസ്സഹായനാക്കാന്‍ ഭൂതകാലം പോലും പ്രയോജനപ്പെടുത്തും എന്നതുകൊണ്ടായിരുന്നു,- ഹോട്ടലുടമയെ അജയകുമാറിന് അനൂകുലമാക്കാതിരിക്കാന്‍ ശ്രമിക്കുന്നത് അങ്ങനെയായിരുന്നു.
ജാതി, വംശം, അങ്ങനെ പലതിന്റെയും രാഷ്ട്രീയവും സിനിമ ചര്‍ച്ച ചെയ്ത് കടന്നുപോകുന്നുണ്ട്, നന്ദി മധുപാല്‍, നന്ദി ജീവന്‍, നന്ദി ടൊവീനോ. നല്ലൊരു ചലച്ചിത്രാനുഭവം പകര്‍ന്നുനല്കിയതിന്.
വിനായക് നിര്‍മ്മല്‍