സൈലന്റ് വാലി സമരകാലം മുതൽ ഹരിത കേരളത്തിന് വേണ്ടി പരിശ്രമിച്ച കവയിത്രിയാണ് സുഗതകുമാരി. മലയാളികളുടെ പാരിസ്ഥികാവബോധം വളർത്തുന്നതിൽ സുഗതകുമാരിയുടെ ഇടപെടലുകൾ നിർണ്ണായകമാണ്. അവരുടെ ഹരിതകവികളുടെ സവിശേഷസമാഹാരമാണ് സഹ്യഹൃദയം. മരത്തിന് സ്തുതി മുതൽ കാട് വരെയുള്ള നാല്പത്തിയൊന്ന് കവിതകളും മനോഹരമായ ചിത്രങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥമാണിത്. ഭൂമി നമ്മുടെ സ്വന്തമല്ല, നമ്മൾ ഭൂമിയുടെ സ്വന്തമാണെന്ന ദർശനമാണ് ഈ കവിതകൾ ആവിഷ്‌ക്കരിക്കുന്നത്.
വെട്ടിക്കത്തിപ്പതാരാണീ
നാടിൻ പച്ചക്കിനാവുകൾ?
കുത്തിപ്പൊട്ടിച്ചതാരാണീ
പച്ചക്കുന്നിന്റെ കണ്ണുകൾഎന്ന ചോദ്യം സുപ്രധാനമാണ്. ഈ കവിതകൾ കാട്ടുകിളിയുടെ പാട്ടാണ്. കാടിന്, പരിസ്ഥിതിക്ക് തീപിടിച്ചിരിക്കുന്നു എന്ന് ഈ കിളി പാടിക്കൊണ്ടിരിക്കുന്നു. പ്രളയാനന്തരകേരളം ശ്രദ്ധയോടെ വായിക്കേണ്ട ഗ്രന്ഥമാണിത്.

സഹ്യഹൃദയം: സുഗതകുമാരി
ഡിസി ബുക്സ്, വില 750