ലോക വെജിറ്റേറിയന്‍ ഡേ കഴിഞ്ഞുപോയെങ്കിലും അതോര്‍മ്മിപ്പിക്കുന്ന കാര്യങ്ങള്‍ അങ്ങനെ കടന്നുപോകുന്നവയല്ല. നാം വിചാരിക്കുന്നതിലും അപ്പുറമാണ് വെജിറ്റേറിയന്‍ ഫുഡിന്റെ ഗുണഗണങ്ങള്‍. ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്നു എന്ന് പൊതുവെ പറയുന്നതിന് പുറമെ വലിയ തോതില്‍ നാരുകള്‍ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ സി, ഇ, മാഗ്നീഷ്യം, തുടങ്ങിയവയും പച്ചക്കറികളിലുണ്ട്. കൊളസ്‌ട്രോള്‍, ബിപി, ഹൃദ്രോഗം എന്നിവയെയും തടഞ്ഞുനിര്‍ത്താന്‍ കഴിവുണ്ട്. ഇതൊക്കെ പലര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും ഇനി പറയാന്‍ പോകുന്നവ എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ല.
പച്ചക്കറി കഴിച്ചാല്‍ ഏകാഗ്രത വര്‍ദ്ധിക്കും. അത് മൂഡു മെച്ചപ്പെടുത്തും. പലതരത്തിലുള്ള മൂഡ് വ്യതിയാനങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വെജിറ്റേറിയന്‍ ഡയറ്റിന് കഴിവുണ്ട്. സോറിയാസിസ് എന്ന ത്വക്കോഗ്രത്തിന് ഫലപ്രദമാണ് വെജിറ്റേറിയന്‍ ഡയറ്റ്. ഇത് സംബന്ധിച്ച് ബ്രസീലിലെ ഒരു പ്രസിദ്ധീകരണത്തില്‍ വിശദമായ ലേഖനം അടുത്തയിടെ പ്രസിദ്ധീകരിച്ചിരുന്നു. കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ പച്ചക്കറികള്‍ക്ക് സാധിക്കുമെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലാന്‍ഗോണ്‍ മെഡിക്കല്‍ സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സ്‌ട്രോക്ക്, പൊണ്ണത്തടി എന്നിവയും കുറയ്ക്കുന്നു. നോണ്‍ വെജ് മാത്രം മതിയെന്ന് നിര്‍ബന്ധബുദ്ധിയുള്ളവര്‍ കുറച്ചെങ്കിലും അതിനോട് അകലം പാലിച്ച് വെജിറ്റേറിയന്‍ ശീലമാക്കിയാല്‍ പലവിധ അസുഖങ്ങളില്‍ നിന്നുള്ള മോചനം കൂടിയാണ് സാധ്യമാക്കുന്നതെന്ന് ഓര്‍മ്മിച്ചാല്‍ നന്ന്.
പച്ചക്കറി കഴിച്ചാല്‍ പലതുണ്ട് ഗുണം
Date: