പ്രമേഹമോ കാരണങ്ങള്‍ ഇതുമാവാം

Date:

spot_img

പൊണ്ണത്തടി, സ്ട്രസ്, ആഹാരശീലങ്ങള്‍, ഉറക്കക്കുറവ്, ജീവിതശൈലി എന്നിവയെല്ലാം ഒരാളെ പ്രമേഹരോഗിയാക്കാന്‍ മതിയായ കാരണങ്ങളാകാമെന്ന് പുതിയ പഠനം. ഉത്തര്‍പ്രദേശ് ഡയബറ്റീസ് അസോസിയേഷന്റെ 17 ാമത് കോണ്‍ഫ്രന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോയിഡയില്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അഞ്ഞൂറ് ഡോക്ടേഴ്‌സും വിദഗദരും പങ്കെടുത്തു. ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമായി ലോകവ്യാപകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍  പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.മുകളില്‍ പരാമര്‍ശിച്ചവയാണ് ഇതിലേക്ക് നയിക്കുന്ന കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ തരം മരുന്നുകളുടെ ഉപയോഗവും പ്രമേഹത്തിന് കാരണമാകുന്നുണ്ട്. പ്രമേഹത്തിന്റെ കാര്യത്തില്‍ ലോകാരോഗ്യസംഘടനയും ഇന്ത്യക്ക് മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. 20നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 8.7 ശതമാനം പ്രമേഹസാധ്യത വര്‍ദ്ധിച്ചുവരുന്നതായാണ് ലോകാരോഗ്യസംഘടന പറയുന്നത്.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!