സ്വർഗ്ഗവും നരകവും

Date:

spot_img

‘നീ ഒരു നരകമാണ്’, ‘നീ പോകുന്ന ഇടവും നരകമായിരിക്കും’. പലപ്പോഴും പലരെയും കുറിച്ചും പലരും നമ്മെക്കുറിച്ചും ആവർത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികൾക്കൊത്ത് മറ്റുള്ളവർ വളരാതിരിക്കുമ്പോൾ, മാറാതിരിക്കുമ്പോൾ, നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ മറ്റുള്ളവർ അന്യായമായി കൈകടത്തുമ്പോൾ, നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകൾ ഒത്തുപോകാതിരിക്കുമ്പോൾ നാം പരസ്പരം നരകമായി മാറുന്നു.

 പ്രശസ്ത തത്വചിന്തകനായ  ടമൃൃേല  ഇങ്ങനെയാണ് കുറിക്കുന്നത്  “The other is hell.’    പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ്  മറ്റുള്ളവർക്ക് നേരെ  കൈചൂണ്ടുമ്പോൾ ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങൾ നരകതുല്യമാക്കുന്നത്.  മറ്റുള്ളവർക്കായുള്ള സ്വർഗ്ഗവും നരകവും നാം തന്നെ ചിട്ടപ്പെടുത്തുമ്പോഴാണ് പലപ്പോഴും  നമുക്ക് തെറ്റു പറ്റുന്നത്, അതിനുമുമ്പ് നാം ചിന്തിക്കേണ്ടതുണ്ട് എന്റെ ജീവിതം, എന്റെ സാമീപ്യം  മറ്റുള്ളവർക്ക്  നരകതുല്യമായിട്ടാണോ അനുഭവപ്പെടുന്നതെന്ന്.  ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ നാം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുമ്പോൾ ഓർക്കുക അവരുടെ ജീവിതം കൂടുതൽ നരകമാക്കാനല്ല മറിച്ച് സ്വർഗ്ഗമാക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന്, അതിനു കഴിഞ്ഞില്ലെങ്കിൽ, മറ്റുള്ളവരുടെ ജീവിതത്തിൽ നിന്നും “Better to Quit’ എന്നതാണൊരു പോംവഴി.

സൈക്കോളജിക്കൽ പ്രൊജക്ഷൻ എന്നൊന്നുണ്ട്, മറ്റുള്ളവരുടെ നേട്ടങ്ങളിൽ അവരെ പ്രോത്സാഹിപ്പിക്കാതെ, അവരുടെ സന്തോഷങ്ങളിൽ പങ്കുചേരാതെ, നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരുടെപേരിൽ പ്രചരിപ്പിക്കുന്ന വ്യക്തിത്വങ്ങൾ, ഓർക്കുക പലപ്പോഴും അവരിൽ ഒരാളെപ്പോലെയാണ് നാം.  ജീവിതത്തിൽ പലപ്പോഴും നാം അന്ധരാണ്. കാണേണ്ടത് കാണാനോ, കേൾക്കേണ്ടത് കേൾക്കാനോ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ ചിന്തകൾക്കും  കാഴ്ചകൾക്കുമപ്പുറം മറ്റൊരു ലോകമുണ്ടെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നു, അങ്ങനെ നാം അന്ധരെ നയിക്കുന്ന അന്ധരാകുന്നു, അങ്ങനെയെങ്കിൽ  പൊട്ടക്കുളത്തിലെ തവളയുടെ മനോരാജ്യത്തിലേക്കാണ് നാം നട ന്നടുക്കുന്നത്. 

സ്വാതന്ത്ര്യം അതെല്ലാ മനുഷ്യന്റെയും അവകാശമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുവാനും നിയന്ത്രിക്കുവാനും നമുക്ക് അവകാശമില്ല. ഈ സ്വർഗ്ഗവും നരകവുമെല്ലാം ഒരു പരിധിവരെ നാം ജീവിക്കുന്ന ചുറ്റുപാടുകളെ ചുറ്റിപ്പറ്റിയിരിക്കുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തിൽ സഹജീവികളോടുള്ള പെരുമാറ്റത്തിൽ ഒരു പരിധിവരെ നാം പണിതുയർത്തുന്നതോ, തച്ചുടയ്ക്കുന്നതോ ആണ്  സ്വർഗ്ഗവും നരകവും. അതുകൊണ്ടാണ് പലപ്പോഴും നാം പറഞ്ഞു വെക്കുന്നത്, “Life is very simple, but we make it complicated.’

George Orwellsന്റെ പ്രശസ്തമായ ഒരു നോവലാണ് “Animal Farm’  എന്നത്. അതിലെ ഒരു വാചകം ഇങ്ങനെയാണ്  “Allanimalsareequal,butsome animalsaremoreequalthanothers.’ നാമെല്ലാവരും തുല്യരും സ്വതന്ത്രരും ആണെന്ന് മറ്റു മൃഗങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകയും വക്രബുദ്ധികൊണ്ടും സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടും സമാധാനപ്രിയരെന്നും പുരോഗമന വാദികളെന്നും പറഞ്ഞു വിശ്വസിപ്പിച്ച്  അധികാരത്തിലെത്തുമ്പോൾ പരസ്പരം തമ്മിലടിപ്പിച്ച് സ്വർഗ്ഗതുല്യമായ ജീവിതങ്ങൾ നരകമാക്കി തീർക്കുന്നു. 

പരസ്പരം ദയയോടും സഹിഷ്ണുതയോടും  മറ്റുള്ളവരോട് പെരുമാറാൻ നാം പലപ്പോഴും മറന്നു പോകുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ നാം ആരെയും അനുവദിക്കരുത്. നമ്മുടെ സ്വർഗ്ഗവും നരകവും നാം തീരുമാനിക്കുന്നത് ആകണം. 

ഒരു വ്യക്തിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തന്നിഷ്ടങ്ങളും ഒരിക്കലും മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയോ ഇഷ്ടങ്ങളെയും തകർക്കുന്നതോ, തടയുന്നതോ ആയിരിക്കരുത്. മറ്റുള്ളവരുടെ ദുഃഖങ്ങളിൽ നാം പങ്കുചേരുമ്പോൾ അവരോട് ‘കഷ്ടം’ എന്ന് പറയുകയും, തിരിഞ്ഞുനടക്കുമ്പോൾ ചിരിച്ചു തള്ളുന്ന ‘കുഷ്ടം’ നിറഞ്ഞ മനസ്സുകളുടെ ഉടമകളാണ് നാം പലപ്പോഴും. 

“No man is an island
Entire of itself
Every man is a piece of continent
A part of the main.’

JohnDonne-s-â”NomanisanIsland’ എന്ന കവിതയിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു. തുരുത്തുകൾ വളരെ മനോഹരമാണ്. പക്ഷേ അതിനെക്കാലവും അതിന്റേതായ ഒരു നിലനിൽപ്പില്ല, ഒരു പ്രളയമോ, വേലിയേറ്റമോ, വെള്ളപ്പൊക്കമോ അതിനെ മൂടിയേക്കാം. മനുഷ്യനും ഏറെക്കുറെ ഇതുപോലെയാണ്. എക്കാലവും നമുക്ക്  ഒറ്റയ്ക്ക് നിലനിൽക്കാനാകില്ല. മനുഷ്യനോടും സഹജീവികളോടും ഒരു ആത്മബന്ധം പുലർത്തി  രമ്യതയിൽ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും.  

ജിതിൻ ജോസഫ്

More like this
Related

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....

ഫീനിക്‌സിന്റെ  ഫിലോസഫി

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ...
error: Content is protected !!