എറിഞ്ഞുകളയുന്നതിനും മുൻപ്…    

Date:

spot_img

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ മില്ലർ വിശ്രുത ഫോട്ടോഗ്രാഫറായിരുന്ന  ഇന്‌ഗെ മൊറാത്തിനെ വിവാഹം കഴിച്ചത്. അവർക്കുണ്ടായ ആദ്യത്തെ മകളെ  (റെബേക്ക) ക്കുറിച്ച് മാത്രമാണ് ലോകം അറിഞ്ഞിട്ടുള്ളത്. എന്നാൽ തന്റെ 51-ാം വയസ്സിൽ മില്ലറിനു ഇന്‌ഗെ മൊറാത്തിൽ ഒരു മകൻകൂടി ജനിച്ചിരുന്നു – ഡാനിയേൽ മില്ലർ. 

മകന്റെ ജനനം മില്ലറിനു ആഘോഷമായിരുന്നുവെന്നു അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാർ ഓർക്കുന്നു. എന്നാൽ അടുത്ത ദിവസം അവരിൽ ചിലരെ വിളിച്ച് മില്ലർ പറഞ്ഞു -“The child isn’t right.’  21-ാമത്തെയൊരു ക്രോമാസോമുമായിട്ടാണ് ഡാനിയുടെ ജനനം. ഡാനി ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞായിരുന്നു. 

മില്ലറിനെ മാനസികമായി തകർക്കുന്നതായിരുന്നു ഈ അറിവ്. ഭാര്യയുടെ നിരന്തരമായ അഭ്യർത്ഥനകൾക്കും അപേക്ഷകൾക്കും മില്ലർ കാതു കൊടുത്തില്ല. ഒരാഴ്ചയ്ക്കുള്ളിൽതന്നെ  കുഞ്ഞു  ഡാനിയെ സെന്റർ കണക്ടിക്കട്ടിലെ Mentally Chal- lenged ആയിട്ടുള്ള കുഞ്ഞുങ്ങളുടെ സ്ഥാപനത്തിൽ കൊണ്ടുചെന്നാക്കി, TheDeathofasalesmanഉം  All MySonsഉം ഒക്കെ എഴുതിയ അതേ മില്ലർ.  കഴിഞ്ഞ നൂറ്റാണ്ടിൽ അമേരിക്ക ലോകത്തിന് സമ്മാനിച്ച മഹാനായ നാടകകൃത്ത്, എഴുത്തുകാരൻ, വേദനിക്കുന്ന മനുഷ്യനെക്കുറിച്ച് മാത്രം എഴുതിയോരാൾ. അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തെ ‘നരനായാട്ട്’  എന്ന് വിളിച്ചാക്ഷേപിച്ച മനുഷ്യസ്‌നേഹി. ഇടതു പക്ഷ സഹയാത്രികൻ, മനുഷ്യമനസുകളുടെ അവസ്ഥാന്തരങ്ങളെപറ്റി എഴുതി വിസ്മയിപ്പിച്ച പ്രതിഭ; തന്റെ മകനെ അങ്ങ് ചുമ്മാ എറിഞ്ഞുകളഞ്ഞു. വിശ്വസിക്കാമോ?

അതിനിടയിൽ ഗവൺമെന്റ് തീർത്തും അവഗണിക്കുന്ന ഒരിടമായി കണ്ക്ടികട്ടിലെ മെന്റൽ അസൈലം മാറിക്കഴിഞ്ഞിരുന്നു. പക്ഷെ ആ ദുരിത സാഹചര്യങ്ങളിലും ഡാനി വേറിട്ട് നിന്നു. അനുഗ്രഹിക്കപ്പെട്ട കുഞ്ഞായിരുന്നു അവൻ, എപ്പോഴും സന്തോഷത്തോടെയിരുന്നു. എന്തും പഠിക്കാൻ ഉത്സാഹിയായിരുന്നു. പരാതികളില്ലാത്ത, എന്തിലും നന്മ കണ്ടെത്തിയ മിടുക്കൻ. ശരിക്കും പറഞ്ഞാൽ എറിഞ്ഞുകളഞ്ഞ രത്‌നമായിരുന്നു അവൻ; പറയുന്നത് ദാനിയുടെ സഹായിയായിരുന്ന സാമൂഹിക പ്രവർത്തകയാണ്. മില്ലറിന്റെ സമ്പത്തിൽ സമാധാനത്തോടെ, ആദ്യഭാര്യയിലെയും മൂന്നാമത്തെ ഭാര്യയിലെയും മക്കൾ സന്തോഷിച്ചു ജീവിച്ചപ്പോൾ  ഡാനി ആവശ്യങ്ങളിൽ ഞെരുങ്ങി ആ അസൈലത്തിൽ പരാതികളില്ലാതെ ജീവിക്കുകയായിരുന്നു. അമ്മ ഇന്‌ഗെ മൊറാത്ത് ഡാനിയേ കാണാൻ വന്നിരുന്നെങ്കിലും ഒരിക്കൽ പോലും മില്ലർ അവിടേയ്ക്ക് വന്നിരുന്നില്ല. ഒരാളോട് പോലും അങ്ങനെയൊരു മകനെപ്പറ്റി പറഞ്ഞില്ല. അദ്ദേഹത്തിന്റെ ആത്മകഥയായ ‘Timebends-‘ൽ പോലും ഈ മകന് ഒരു സ്ഥാനം കൊടുത്തില്ല. എന്തിനേറെ പറയുന്നു… അമ്മയായ ഇന്‌ഗെ മൊറാത്ത് മരിച്ചപ്പോഴും ഡാനിയെ അവരുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനോ, ചരമക്കുറിപ്പിൽ പേര് കൊടുക്കാനോ മില്ലർ മനസ്സ് കാണിച്ചില്ല. മില്ലർ ഏറ്റം വലിയ മനുഷ്യസ്‌നേഹിയാണ്.  മഹാനായ സാഹിത്യകാരനാണ്. ഈ പ്രവൃത്തിയുടെ പേരിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ വിധിച്ചുകളയാനൊന്നും ആരും മെനക്കെട്ടിട്ടില്ല. എന്തോ അതങ്ങനെ സംഭവിച്ചു എന്ന് മാത്രം.

1995 സെപ്റ്റംബറിൽ കണ്ക്ടികട് – ഹാർട്ട്‌ഫോർഡിൽ, കൊലക്കുറ്റം ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാൾക്ക് വേണ്ടി – (അതും അയാൾ ഒരു Mentally Challenged ആയ ആളായിട്ട് പോലും) – ഏറ്റം ഹൃദയസ്പർശിയായി മില്ലർ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. കാതടപ്പിക്കുന്ന കരഘോഷങ്ങൾക്ക് ശേഷം സ്റ്റേജിൽ നിന്നും താഴേയ്ക്കിറങ്ങാൻ ശ്രമിക്കുകയായിരുന്നു മില്ലർ. അപ്പോഴാണ് പുറകിൽ നിന്നും ആരോ ഒരാൾ മുറുകെ കെട്ടിപ്പിടിച്ചത്. തന്റെ ആരാധകന്റെ നേരെ ഒരു നനുത്ത ചിരിയോടെ തിരിഞ്ഞ മില്ലറിനോട് അയാൾ പറയാൻ തുടങ്ങി:

‘ഞാൻ ഡാനിയേൽ മില്ലർ, അങ്ങയുടെ മകനാണ്. ഐ ലവ് യു പപ്പ.. എനിക്ക് പപ്പയെക്കുറിച്ചു വലിയ അഭിമാനമാണ്…’ മില്ലർ ഒരുനിമിഷം നിശബ്ദനായിപ്പോയി. പിന്നെ വികാരവായ്‌പ്പോടെ മകനെ ഗാഢം പുണർന്നു. 

സന്തോഷ് ചുങ്കത്ത്‌

More like this
Related

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...

എന്തിനാണ് കെട്ടിപ്പിടിക്കുന്നത്?

ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും...
error: Content is protected !!