തോൽക്കാൻ തയ്യാറാവുക

Date:

spot_img

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ തയ്യാറാവുകയെന്നോ? ജയമാണ് ആത്യന്തികലക്ഷ്യമെന്നിരിക്കെ ഒരാൾ എന്തിന് തോൽക്കണം? ശരിയാണ്, പക്ഷേ ഒരു കാര്യം മനസ്സിലാക്കിയിരിക്കണം. തോൽക്കാൻ തയ്യാറായവർ മാത്രമേ ഇവിടെ ജയിച്ചിട്ടുള്ളൂ. അക്ഷരമാല എഴുതിപ്പഠിച്ചിരുന്ന ഒരുകുട്ടിക്കാലം ഓർമ്മയില്ലേ? എഴുതിയതും വായിച്ചതും  തെറ്റിപ്പോയ അവസരങ്ങൾ.  എന്നിട്ട് അവിടം കൊണ്ട് നമ്മൾ എല്ലാം അവസാനിപ്പിച്ചോ? ഇല്ല.

തോറ്റിട്ടു ജയിച്ചു.  പക്ഷേ, അപ്പോഴും വിജയമല്ല പ്രധാനം. പ്രവൃത്തിയാണ് മുഖ്യം. നല്ലതുപോലെ പ്രവർത്തിക്കുമ്പോഴാണ് മികച്ച വിജയം ഉണ്ടാകുന്നത്. പ്രവൃത്തിയിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത് ചെയ്യുന്നതെല്ലാം നൂറുശതമാനം ശരിയായിരിക്കണമെന്ന ചിന്തയാണ്. ഈ  ചിന്ത ഒരു കെണിയാണ്. മുന്നോട്ടു പോകാനോ ഊർജ്വസ്വലമായി പ്രവർത്തിക്കാനോ ഇത് നമ്മെ വിലക്കുന്നു. ചെയ്യുന്ന എല്ലാ പ്രവൃത്തികളും വിജയിക്കണമെന്നില്ല. ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും പേരിൽ അംഗീകാരമോ പ്രശംസയോ കിട്ടണമെന്നുമില്ല.

പക്ഷേ എപ്പോഴെങ്കിലും അംഗീകരിക്കപ്പെട്ടേക്കാം എന്നൊരു പ്രതീക്ഷയോടെ പ്രവർത്തിക്കുക. പ്രവർത്തിക്കാൻ തോന്നുന്നില്ല എന്ന മട്ടിൽ നിരുത്സാഹത്തോടെ ജീവിക്കുന്ന പലരുണ്ട്.  ജീവിതത്തിലെ ചില അവസരങ്ങളിൽ മടുപ്പുംവിരസതയും തോന്നുന്നത് സ്വഭാവികമാണ്. എന്നാൽ ആ മടുപ്പിനെ, ഉത്സാഹക്കുറവിനെ സ്ഥിരമായി കൂടെ കൂട്ടരുത്. അതു അപകടം ചെയ്യും.

എന്നെക്കൊണ്ട് അതുപറ്റില്ല എന്ന് വിചാരിക്കുന്നതും ഒന്നും ചെയ്യാതിരിക്കുന്നതും നമ്മുടെ തന്നെ ആത്മവിശ്വാസക്കുറവിന്റെ ഭാഗമാണ്. ആത്മവിശ്വാസക്കുറവിനെ തോല്പിക്കാൻ, അതിനെ അതിജീവിക്കാൻ മുമ്പിലുള്ള ഏറ്റവും എളുപ്പമാർഗ്ഗം പ്രവർത്തിക്കുക എന്നതാണ്. പ്രവർത്തിക്കുമ്പോൾ രണ്ടു സാധ്യതകളാണ് മുമ്പിലുളളത്. ഒന്നുകിൽ ജയം അല്ലെങ്കിൽ പരാജയം. എന്തായാലും സാരമില്ലെന്ന് വയ്ക്കണം. പക്ഷേ പ്രവർത്തിക്കാതിരിക്കരുത്. തോല്ക്കാൻ തയ്യാറായവനും തോറ്റവനും തോറ്റിട്ടും പിന്മാറാതിരുന്നവനും വിജയിച്ച കഥകൾ മുമ്പിലുള്ളപ്പോൾ നാം എന്തിന് ഇനിയും  മടിക്കണം?

More like this
Related

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം....

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...
error: Content is protected !!