ഓർമ്മകളും സൗഹൃദങ്ങളും

Date:

spot_img

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ അല്ലേ ശരി. തത്വചിന്തകൻമാർ പറഞ്ഞു വെക്കുന്ന ഒരു  കാര്യം ഉണ്ട്. ജീവിതം ഒരു ഇരുട്ടറയിലേക്കുള്ള എടുത്തു ചാട്ടം ആണ് എന്ന്.  പക്ഷേ ഈ എടുത്തുചാട്ടമാണ് മനുഷ്യനെ  മനുഷ്യനായി ജീവിക്കാൻ സഹായിക്കുന്ന പ്രകൃതിയുടെ മാജിക്. ഓർമ്മകൾ അത് പലതരമാകാം… അത് സന്തോഷം  തരുന്നതാകാം, കയ്‌പ്പേറിയതാകാം, മാനസികസഘർഷം ഉണ്ടാകുന്നതുമാകാം ഇതെല്ലം ഓർമ്മകളുടെ വിവിധ വശങ്ങളാണ്.  പക്ഷേ ഒരു മനുഷ്യൻ അവന്റെ ഓർമകളിൽ  ഏറ്റവും കൂടുതൽ  ഓർക്കുന്നത് സന്തോഷം  നൽകുന്ന ഓർമകൾ  ആയിരിക്കും. ജീവിതം ഒരു പറുദീസയാണ്. നാമൊക്കെ പറുദീസയിലാണ്  ആണ്.  പക്ഷെ നമ്മൾ  അതിനെ കണ്ണ്തുറന്നു നോക്കുന്നില്ല അതിനുപകരം നമ്മൾ അതിനെ ഒരുമിച്ചു കൂട്ടിക്കെട്ടി വെച്ചിരിക്കുകയാണ് എന്നാണ്  ദസ്‌തേവ്‌സ്‌കിയുടെ വാക്കുകൾ.

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമക്കാരുടെ ചിന്താഗതി ഒരു പരിധി വരെ ശരിയാണ്. ആർക്കാണ്  ഒരു നല്ല കൂട്ടുകാരൻ അല്ലെങ്കിൽ  ഒരു കൂട്ടുകാരി ഇല്ലാത്തത്. എന്തും തുറന്നു പറയാൻ പറ്റുന്ന,  തന്നെക്കുറിച്ച് എല്ലാം അറിയുന്ന ഒരാൾ,  എനിക്ക് തോന്നുന്നു അങ്ങനെ ഒരാളെ  കിട്ടുക എന്ന് പറഞ്ഞാൽ അതിൽ പരം ഭാഗ്യം വേറെ എന്തുണ്ട്?  ഇന്നത്തെ ആധുനിക മനുഷ്യൻ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം ആണ് ഈ സുഹൃദ്ബന്ധങ്ങൾ,  ഇതൊക്കെ ആണ് സൗഹൃദം എങ്കിലും പല പ്രശ്‌നങ്ങളുടെയും മൂലകാരണവും ഇത് തന്നെ ആയിരിക്കും. ഒരു സുഹൃദ്ബന്ധം തിരഞ്ഞെടുക്കുമ്പോൾ  വളരെ ഏറെ ശ്രദ്ധാലു ആയിരിക്കണം. സൗഹൃദം സ്ഥാപിക്കുന്നവർ പല ഉദ്ദേശത്തോടു കൂടി ആയിരിക്കും നമ്മെ സമീപിക്കുക,  സ്വന്തം സ്വാർത്ഥതാല്പര്യത്തിനു വേണ്ടിയാകാം, ചിലപ്പോൾ ഒരു നേരമ്പോക്കിനാകാം, മറ്റു ചിലർ സ്വന്തമായി കരുതി ആയിരിക്കാം. എന്നിരുന്നാലും കൂട്ടുകാരനെ,  കൂട്ടുകാരിയെ തിരഞ്ഞെടുക്കുമ്പോൾ എന്റെ  ചിന്താഗതിയുമായി ചേർന്നുപോകുന്നവരെ  വേണം  തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ അഭിപ്രായ ഭിന്നതയിലേക്കും കലഹത്തിലേക്കും ഉള്ള കുറുക്കുവഴി ആയി സുഹൃദ്ബന്ധങ്ങൾ മാറും.

എവിടേയോ വായിച്ച  കാര്യം ഇവിടെ  കുറിക്കു ന്നു,  ഒരു മനുഷ്യായുസ്സിനെ നമുക്ക് നാലു ജീവികളുമായി ഉപമിക്കാം. ഒന്നാമതായി പൂച്ച  എല്ലാവരാലും താലോലിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുന്നതുമായ ജീവി. ഇതുപോലെ ആണ് മനുഷ്യ ജീവിതത്തിലെ കുട്ടിക്കാലം.  എല്ലാവരാലും സ്‌േനഹിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു, ശ്രദ്ധിക്കപ്പെടുന്നു. ഒരുരാജാവിനെപ്പോലെ ജീവിക്കുന്ന കാലം, കുട്ടിക്കാലം. രണ്ടാമതായി കുതിര – ശരവേഗത്തിൽ ഓടി അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നു.  മനുഷ്യായുസിന്റെ രണ്ടാമത്തെ ഘട്ടം ഇത് പോലെയാണ്. തന്റെ  മുൻപിലുള്ള  പ്രതിസന്ധികളെ  എല്ലാം തരണം ചെയ്തുകൊണ്ട് തന്റെ  ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു.   മൂന്നാമതായി  കഴുത- ചുമട് വലിക്കുന്ന ജീവിയാണ് കഴുത. ഇതുപോലെയാണ് ഒരു  മനുഷ്യന്റെ ജീവിതവും. പ്രാരാബ്ദവും ബുദ്ധിമുട്ടും പേറിയ അവസ്ഥ.  ഈ കാലഘട്ടത്തെ മനുഷ്യജീവിതത്തിന്റെ  പകുതിഭാഗം എന്നുകൂടി പറയുന്നു.
അവസാനമായി മനുഷ്യായുസ്സിനെ ഒരു ഇത്തിൾക്കണ്ണിയോട് ഉപമിക്കാം.  ഇതിനു സ്വന്തമായി ഒരു നിലനിൽപ്പ്  ഇല്ല.  മറ്റു മരങ്ങളിലേക്കു  തന്റെ വേരുകൾ ആഴ്ത്തി  അതിന്റെ  ജീവരസം കുടിച്ചാണ് അത് വളരുന്നത്. ഇതാണ് വാർദ്ധക്യകാലം,  പരസഹായം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ. ഒന്ന് ചിന്തിച്ചാൽ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ കൊണ്ടുവരുന്ന ചിന്ത.  
ഈ ചെറിയ ജീവിതത്തിൽ  മനുഷ്യന് ബാക്കി വെക്കാൻ ഉള്ളത് അവന്റെ ചില നല്ല ഓർമകൾ മാത്രമാണ്. അതുപോലെതന്നെ അവന്റെ നല്ല സുഹൃദ്ബദ്ധങ്ങളും. അതുകൊണ്ടു  നല്ല നാളേയ്ക്കായി നല്ല ഓർമകൾക്കു ജന്മം നൽകാം.

സിറിയക് ഫിലിപ്പ്

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...
error: Content is protected !!