മനസ്സമാധാനം വേണോ…

Date:

spot_img

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ് ചിന്തകൾ മനസ്സിൽ കൂടുകെട്ടുന്നതിനും അതുവഴി മാനസിക സമ്മർദ്ദത്തിനും ഉൽക്കണ്ഠയ്ക്കും ഇരകളാവുകയും ചെയ്യും.

യോഗ,മെഡിറ്റേഷൻ, നടത്തം, വ്യായാമം തുടങ്ങിയവയൊന്നും ഇല്ലാതെ ജീവിക്കുന്നവരിലും മനസ്സമാധാനക്കേടുണ്ടാകും. യോഗയും മെഡിറ്റേഷനും റിലാക്സേഷൻ സമ്മാനിക്കുന്നവയും മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ  സഹായിക്കുന്നവയുമാണ്.

വികാരങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാവുന്നതിന് പകരം അവയെ അടിച്ചമർത്തുന്നവരും മാനസികമായി സമ്മർദ്ദം അനുഭവിക്കുന്നവരാണ്. വികാരങ്ങളെ മനപ്പൂർവ്വം അടിച്ചമർത്തുന്നതിന് പകരം അവ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുക.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവർ അനാവശ്യമായി സമ്മർദ്ദങ്ങൾ ഏറ്റെടുക്കുന്നവരാണ്.

വർത്തമാനകാലത്തിൽ ജീവിക്കുന്നതിന് പകരം ഭൂതകാലത്തിലും ഭാവിയിലും ജീവിക്കുന്നവർക്കും ഈ നിമിഷത്തിലെ സന്തോഷങ്ങൾ അനുഭവിക്കാൻ കഴിയാറില്ല. തന്മൂലം മാനസികസമ്മർദ്ദങ്ങൾക്ക് അവർ അടിമകളാകുന്നു.

അതുകൊണ്ട് മനസമാധാനം അനുഭവിക്കാനും സമാധാനപൂർവ്വമായ ജീവിതം നയിക്കാനും ആഗ്രഹിക്കുന്നവരാണെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി വേണ്ടവിധത്തിൽ ജീവിതത്തെ സമാധാനത്തിന്റെ തീരങ്ങളിലേക്ക് നയിക്കുക.

More like this
Related

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...
error: Content is protected !!