നല്ലതുപോലെ പ്രസംഗിക്കാം

Date:

spot_img

എന്തൊരു ബോറ് എന്ന് ചിലരുടെ  പ്രസംഗത്തെക്കുറിച്ചു നാം വിലയിരുത്താറില്ലേ. എന്നാൽ വേറെ ചിലരുടെ  പ്രഭാഷണം എത്ര കേട്ടാലും നമുക്ക് മതിയാവുകയുമില്ല. പബ്ലിക്ക് സ്പീക്കിങ് ഒരു കലയാണെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. എല്ലാവർക്കും അതിൽ ശോഭിക്കാനാവില്ല.എന്നാൽ പരിശീലനത്തിലൂടെ ഏതൊരാൾക്കും മികച്ച പബ്ലിക്ക് സ്പീക്കറാകാം. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.

സദസ്യരെ അറിയുകയാണ് ഒന്നാമത്തെ കാര്യം. ഓരോ പ്രസംഗത്തിനും ഓരോ പ്രത്യേക സദസ്യരായിരിക്കും. സദസ് അറിഞ്ഞ് അവർക്കുവേണ്ട കാര്യങ്ങൾ മാത്രം സംസാരിക്കാൻ ശ്രമിക്കുക. അവരുടെ നിലവാരവും താല്പര്യവും അറിഞ്ഞുകൊണ്ടുവേണം പ്രസംഗിക്കേണ്ടത്.

നല്ല പ്രസംഗത്തിന് നല്ലതുപോലെ തയ്യാറെടുപ്പുകൾ വേണം. ഒരു മണിക്കൂർ പ്രസംഗിക്കുന്നതിന് എനിക്ക് അഞ്ചു മിനിറ്റ്  തയ്യാറെടുപ്പുവേണം. എന്നാൽ അഞ്ചു മിനിറ്റ് സംസാരിക്കുന്നതിന് എനിക്ക് ഒരു മണിക്കൂർ സമയം വേണം എന്നാണ് മഹാനായ ഒരു പ്രസംഗകൻ പറഞ്ഞിരിക്കുന്നത്. അതായത് വലിച്ചുനീട്ടാതെ കാര്യമാത്രമായി പ്രസംഗിക്കുക.

പ്രസംഗിക്കുമ്പോൾ തമാശു ചേർക്കുക. ഏതൊരാളും ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കഥകളോ സംഭവങ്ങളോ പറഞ്ഞ് ആളുകളെ പിടിച്ചിരുത്താനും ശ്രമിക്കുക.

ബോഡി ലാംഗ്വേജിൽ ശ്രദ്ധിക്കുക. വാക്കുകളെക്കാൾ  കൂടുതൽ സംസാരിക്കുന്നവയാണ് പ്രവൃത്തികൾ. സദസ് പ്രസംഗിക്കുന്നവരുടെ ശരീരഭാഷയിൽ ശ്രദ്ധിക്കുന്നവരാണ്. അതുകൊണ്ട് നല്ലതുപോലെ ശരീരഭാഷയുടെ മേൽ നിയന്ത്രണമുണ്ടായിരിക്കണം. കൈകൾ വളരെ ഫലപ്രദമായി ഉപയോഗിക്കണം.

എത്ര നല്ല പ്രസംഗകർക്കും ഒരു സദസിന് മുമ്പിൽ നില്ക്കുമ്പോൾ തുടക്കത്തിൽ നേർവസ്നെസ് ഉണ്ടാകുന്നത് സ്വഭാവികമാണ്. പരിശീലനം കൊണ്ടും ആവർത്തനം കൊണ്ടും അതിനെയും മറികടക്കാവുന്നതേയുള്ളൂ.

More like this
Related

error: Content is protected !!