ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

Date:

spot_img

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്. വ്യക്തിത്വവളർച്ചയ്ക്കും വിജയത്തിനും തടസ്സമായി നില്ക്കുന്ന ഈ നിഷേധാത്മക ചിന്തകൾ നിങ്ങളിൽ എത്രത്തോളമുണ്ട്?

അവനവനെ തന്നെ സംശയിക്കുക

നിശ്ശബ്ദകൊലയാളി എന്ന് വേണമെങ്കിൽ പറയാം ഇതിനെ. 
‘ഞാൻ ചെയ്താൽ ശരിയാകുമോ,’
‘എനിക്ക് അതിനുള്ള കഴിവുണ്ടോ…’
‘എനിക്ക് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻകഴിയുമോ..’

 ഇങ്ങനെ പലവിധത്തിലുള്ള സംശയങ്ങൾ ഓരോ വ്യക്തികളുടെയും ആത്മവിശ്വാസം തകർക്കുകയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു.  സ്വന്തം കഴിവുകളിൽ അവിശ്വസിക്കുമ്പോൾ ഫലപ്രദമായത് ചെയ്യാൻ കഴിയാതെവരുന്നു.  നമുക്ക് അതിനുള്ള കഴിവുണ്ട്, അത് ചെയ്യാൻ പ്രാപ്തിയുള്ളവരുമായിരിക്കും നമ്മൾ. പക്ഷേ  സെൽഫ് ഡൗട്ട് നമ്മെ പിന്നോട്ടുവലിക്കുന്നു. ഇപ്രകാരം സംശയിക്കുന്ന പ്രകൃതത്തെ കീഴടക്കി മുന്നോട്ടുപോവുക. എനിക്ക് ഇതു ചെയ്യാൻ കഴിയും, എനിക്ക് അതിനുള്ള കഴിവുണ്ട് എന്ന് പലതവണ മനസ്സിനെ ആവർത്തിച്ചുറപ്പിക്കുക.

പരാജയപ്പെടുമോയെന്ന ഭയം

ചെയ്താൽ പരാജയപ്പെടുമോയെന്ന ചിന്ത പലരെയും പ്രവൃത്തികളിൽ നിന്ന് വരെ പിന്തിരിപ്പിക്കുന്നു. ഫലമോ നാം പ്രവർത്തിക്കാതെയാകുന്നു.പ്രവർത്തിച്ചാലല്ലേ വിജയിക്കുമോ തോല്ക്കുമോയെന്ന് അറിയാൻ പറ്റൂ? പക്ഷേ അതിനുള്ള സാധ്യതകൾ പോലും അന്വേഷിക്കാതെ ഞാൻ പരാജയപ്പെട്ടുപോകും എന്ന് ഭയന്ന് പ്രവർത്തിക്കാതിരിക്കുക. ഇത് വിജയത്തിന് വലിയൊരു തടസ്സമാണ്. ഇവിടെ  മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പരാജയം ഒഴിവാക്കുന്നതു മാത്രമല്ലവിജയം. നമ്മെ കൂടുതൽ കരുത്തരും വിജ്ഞാനികളുമാക്കാൻ ഓരോ പരാജയങ്ങൾക്കും കഴിവുണ്ട്. അതുകൊണ്ട് പരാജയപ്പെടുമോയെന്ന ഭയം കൂടാതെ പ്രവർത്തിക്കുക.

പരിപൂർണ്ണതയുണ്ടായിരിക്കണമെന്ന നിർബന്ധം

നൂറുശതമാനം പൂർണ്ണത എല്ലാ കാര്യങ്ങളിലും വേണമെന്നാണ് ചിലരുടെ നിർബന്ധം. ഇത്തരത്തിലുളള കടുംപിടുത്തം വിജയിക്കാനുളള ശ്രമങ്ങളിൽ നിന്നുപോലും നമ്മെ അകറ്റിനിർത്തും.
മറ്റുള്ളവരുമായുള്ള അനാവശ്യമായ താരതമ്യം അനാവശ്യമായും അനാരോഗ്യകരമായും മറ്റുളളവരുമായി താരതമ്യം നടത്തി ആത്മനിന്ദ അനുഭവിക്കുന്നവർ ധാരാളമുണ്ട്. തുടർച്ചയായ ഈ താരതമ്യങ്ങൾ വ്യക്തികളെ ആത്മനിന്ദയിലേക്കാണ് തള്ളിയിടുന്നത്. അവനവനെ അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് വിജയിക്കാനുള്ള വഴികളിലെ സുപ്രധാന ഘടകമാണ്. യഥാർത്ഥവിജയം ഒരിക്കലും താരതമ്യങ്ങളിലൂടെയല്ല ആധികാരികവും വ്യക്തിപരവുമായ വളർച്ചയിലൂടെയാണ് നേടിയെടുക്കേണ്ടത്.

കൃത്യമായ മൈൻഡ് സെറ്റ്

കൃത്യമായ രീതിയിൽ സെറ്റ് ചെയ്തുവച്ചിരിക്കുന്ന ധാരണകൾ വിജയങ്ങൾക്ക് പ്രതിബന്ധമാണ്. അത് പരിധികൾ നിശ്ചിക്കുന്നു. ഇങ്ങനെയേ സംഭവിക്കൂ എന്ന് ഏതൊന്നിനെക്കുറിച്ചും മുൻവിധികളോടെ ചിന്തിക്കുന്ന ഒരാൾക്ക് അവർ അർഹിക്കുന്ന വിജയത്തിലെത്തിച്ചേരാൻ സാധിക്കണമെന്നില്ല.

നിഷേധാത്മകമായ സംസാരം

ഏതൊരാളെയും ഏതൊന്നിനെയുംകുറിച്ച് വളരെ നിരാശാജനകമായി സംസാരിക്കുന്നവരുണ്ട് അവരവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥകളും സംശയപ്രകൃതവും കൊണ്ടാണ് ഇപ്രകാരം സംസാരിക്കുന്നത്.  ഓ ഇതൊന്നും ശരിയാവുകേല.. ഇതൊന്നും എന്നെക്കൊണ്ടു പറ്റില്ല ഇങ്ങനെയുള്ള നിഷേധാത്മകസംസാരങ്ങൾ വിജയിക്കാനുള്ള ശ്രമങ്ങൾ പോലും മുരടിപ്പിക്കും.
നിങ്ങളുടെ വിജയത്തിന് തടസമായി നില്ക്കുന്നത് ഇതിൽ ഏതു വിചാരമാണ്?

More like this
Related

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഫീനിക്‌സിന്റെ  ഫിലോസഫി

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ...
error: Content is protected !!