സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

Date:

spot_img

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന സംശയമാണ് ഇത്.

സ്‌നേഹിക്കുന്നവർക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ സാന്നിധ്യമാണ്.  ഈ സാന്നിധ്യം കൊണ്ട് രണ്ടുപേർക്കും പ്രയോജനം ഉണ്ടാകുന്നു, രണ്ടുപേർക്കും സന്തോഷം അനുഭവിക്കാൻ സാധിക്കുന്നു. 

‘ഞാൻ നിന്റെ അടുത്തുണ്ട് എന്നതുപോലെ തന്നെ നീ എന്റെ അടുത്തുമുണ്ട്.’ ഇതാണ് സാന്നിധ്യം പകരുന്ന സന്തോഷം.

‘എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിധ്യം പകരുന്ന വേദന’യെന്ന് കവി പാടുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. 

രോഗിയായി കഴിയുമ്പോഴോ പ്രിയപ്പെട്ടവരുടെ വിരഹത്തിൽ വേദന തിന്ന് ജീവിക്കുമ്പോഴോ താൻ സ്‌നേഹിക്കുന്നവരുടെ സാന്നിധ്യം ആശ്വാസകരമാകുന്നതിലെ അത്ഭുതത്തെക്കുറിച്ച് ചിന്തിക്കുക. സ്‌നേഹസാന്നിധ്യങ്ങൾക്ക് സൗഖ്യത്തിന്റെ സ്പർശനശക്തിയുണ്ട്, ഓരോ സാന്നിധ്യവും അത്ഭുതമായി മാറുന്നു.

നിന്റെ സാന്നിധ്യം എനിക്ക് സന്തോഷപ്രദമാണ്. പക്ഷേ എന്റെ സാന്നിധ്യം നിനക്ക ്‌സന്തോഷപ്രദമാണോ? അങ്ങനെയൊരു ചിന്തയും നല്ലതാണ്. നാം വിചാരിക്കുന്നു മറ്റേ വ്യക്തിക്ക് നമ്മെഇഷ്ടമാണ്, കാരണം നമ്മൾ ആ വ്യക്തിയെ സ്‌നേഹിക്കുന്നു. മറ്റേ വ്യക്തിയുടെ അടുത്തായിരിക്കുമ്പോൾ നാം സുരക്ഷിതത്വവും സന്തോഷവും അനുഭവിക്കുന്നു. കാരണം ആ വ്യക്തിയെ നമ്മൾ സ്‌നേഹിക്കുന്നു.

എന്നാൽ നമ്മുടെ സാന്നിധ്യം ആ വ്യക്തിയെ സന്തോഷിപ്പിക്കുന്നുണ്ടോ.. നമ്മളുമായി ചേർന്നിരിക്കാൻ അയാൾ ആഗ്രഹിക്കുന്നുണ്ടോ? നേരാംവിധം വണ്ടിയോടിച്ചുപോയിട്ടും അശ്രദ്ധ കൊണ്ട് മറ്റുള്ളവരുടെ വാഹനങ്ങളിൽ ചെന്നുകയറുന്നവരില്ലേ അതുപോലെ നമ്മെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകുന്നവരുടെ പാതയിൽ അവരോടുള്ള സ്‌നേഹം കൊണ്ട് ഇടിച്ചുകയറി ചെല്ലേണ്ട ആവശ്യമുണ്ടോ?

നിങ്ങളെ വേണ്ടാത്തവരുടെ സാന്നിധ്യങ്ങളിൽ നിന്ന് ഓടിയകലുക. നിങ്ങളെ ആവശ്യമുള്ളവരുടെ സാന്നിധ്യങ്ങളിൽ നിന്ന് വിട്ടുപോകാതിരിക്കുക.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.
error: Content is protected !!