എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

Date:

spot_img

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ ഉത്തരമാണ് ഇത്. അതായത് നിങ്ങളുടെ സ്‌നേഹത്തിൽ ദയയുണ്ടായിരിക്കണം, അനുകമ്പയുണ്ടായിരിക്കണം, സമചിത്തതയുണ്ടായിരിക്കണം. സന്തോഷമുണ്ടായിരിക്കണം. സ്‌നേഹിക്കുക എന്ന് പറയുമ്പോൾ അതൊരു എളുപ്പമാർഗ്ഗമാണെന്ന് കരുതരുത്. ഈ നാലുഘടങ്ങളോടെ ഒരു വ്യക്തിയെ സ്‌നേഹിക്കുമ്പോൾ മാത്രമേ  സ്‌നേഹം യഥാർത്ഥ സ്‌നേഹമാകുന്നുള്ളൂ. 

സന്തോഷം ഉള്ളിൽ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ മറ്റുള്ളവരെ സ്‌നേഹിക്കാനാവൂ. ഉദാഹരണത്തിന് ഭാര്യഭർത്താക്കന്മാർ തമ്മിൽ മാനസികമായ അകൽച്ചയിലാണെന്ന് വിചാരിക്കുക. ഈ സമയത്താണ് പതിവുപോലെ സ്‌കൂളിലെ വിശേഷം പറയാനോ അല്ലെങ്കിൽ  പാഠപുസ്തകത്തിലെ സംശയം ചോദിക്കാനോ ആയി മക്കൾ വരുന്നത്. സാധാരണയായി സംഭവിച്ചുകാണുന്നത്  മക്കളോട് ദേഷ്യപ്പെടുകയും അനുചിതമായ വാക്കുകൾ കൊണ്ട് അവരെ വേദനിപ്പിക്കുകയുമാണ്.  കാരണം ഇവിടെ അവരുടെ ഉള്ളിൽ സ്‌ന്തോഷമില്ല. സന്തോഷം ഉള്ള വ്യക്തിക്ക് മാത്രമേ സ്‌നേഹിക്കാനാവൂ.

 യഥാർത്ഥ സ്‌നേഹത്തിലായിരിക്കുന്നവർക്ക് പരസ്പരം അകലമില്ല, ഭേദമില്ല. വേർതിരിവുകളില്ല, വിവേചനങ്ങളില്ല. അതുകൊണ്ടാണ് മറ്റെയാളുടെ സന്തോഷം സ്വന്തം സന്തോഷമായും മറ്റെയാളുടെ സങ്കടം സ്വന്തം സങ്കടമായും അനുഭവപ്പെടുന്നത്. വീഴ്ചകളുണ്ടായോ അത് നിന്റെ പ്രശ്‌നമാണെന്ന കുറ്റപ്പെടുത്തലുകളില്ല.

വിശ്വാസമില്ലാത്ത സ്‌നേഹം സ്‌നേഹമേയല്ല. സുഹൃത്തുക്കളെന്ന പേരിൽ നമുക്ക് പലരുണ്ടാവാം. എന്നാൽ അവരിൽ എത്രപേരെ നാം വിശ്വസിക്കുന്നുവെന്നതാണ് കണക്കിലെടുക്കേണ്ടത്. എല്ലാം പറയാൻ കഴിയുന്നവിധത്തിൽ അത്രത്തോളം വിശ്വസിക്കാവുന്ന ഒരാളുണ്ടെങ്കിൽ അയാൾ മാത്രമേ സ്‌നേഹിതനാകുന്നുള്ളൂ. മറ്റുള്ളവരെല്ലാംവെറും പരിചയക്കാരോ സഹപാഠികളോ സഹപ്രവർത്തകരോ മാത്രമായിരിക്കും.

നിങ്ങൾ എത്രത്തോളം വിശ്വസ്തനാണ് എന്നതനുസരിച്ചായിരിക്കും നിങ്ങൾക്ക് മറ്റൊരാളെ സ്‌നേഹിക്കാൻ കഴിയുന്നതും. ഒരാളെ സ്‌നേഹിക്കുക എന്ന് പറയുമ്പോൾ നാം അയാളെ മനസ്സിലാക്കുക എന്നാണർത്ഥം, മനസ്സിലാക്കുക എന്നാൽ അയാളെ കേൾക്കുക എന്നതും. ഒരാളെ സ്‌നേഹിക്കുമ്പോൾ അയാൾക്ക് ആശ്വാസം നല്കാനും സഹനം കുറയ്ക്കാനും നമുക്ക് സാധിക്കണം. അവിടെയാണ് സ്‌നേഹം ഒരു കലയായി മാറുന്നത്, അയാളുടെ സഹനത്തിന്റെയും വേദനയുടെയും വേരുകൾ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അയാളുടെ മുറിവുകൾ ഉണക്കാനോ സൗഖ്യപ്പെടുത്താനോ കഴിയുകയില്ല. കൂടുതൽ മനസ്സിലായിക്കഴിയുമ്പോഴാണ് കൂടുതൽ സ്‌നേഹിക്കാൻ കഴിയുന്നത്. കൂടുതൽസ്‌നേഹിക്കുമ്പോഴാണ് കൂടുതൽ മനസ്സിലാക്കാനാവുന്നത്. ഇവ രണ്ടും യാഥാർത്ഥ്യത്തിന്റെ രണ്ടുവശങ്ങളാണ്. സ്‌നേഹിക്കാനുള്ള മനസ്സും മനസ്സിലാക്കാനുള്ള മനസ്സും ഒന്നുതന്നെയാണ്.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.
error: Content is protected !!