വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതും. എന്തുകൊണ്ടാണ് വൈറ്റമിൻ സി ഇത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുന്നത്?
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
വൈറ്റമിൻ സി ശരീരത്തിന്റെ ഡിഫൻസ് മെക്കാനിസം ശക്തിപ്പെടുത്തുന്നു. സ്ഥിരമായി വൈറ്റമിൻ സി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രതിരോധശേഷി ശക്തമാകുന്നു. ഇൻഫക്ഷൻസ് വരാതെ സൂക്ഷിക്കുന്നു.
ത്വക്കിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വൈറ്റമിൻ സി കൊളാജീൻ ഉല്പാദിപ്പിക്കുന്നു. പ്രായമാകുന്നത് തടയാനും ചുളിവുകൾ കുറയ്ക്കാനും വൈറ്റമിൻ സിക്ക് കഴിവുണ്ട്. തിളക്കവും സൗന്ദര്യവും വർദ്ധിപ്പിക്കുകയും ചെയ്യും.
ഇൻഫളമേഷൻ കുറയ്ക്കുന്നു
വൈറ്റമിൻ സിയിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. സെല്ലുകൾക്കുണ്ടാകുന്ന പരിക്കുകൾ കുറയ്ക്കാൻ ഇവ സഹായകരമാണ്. സെല്ലുകൾക്ക് സംഭവിക്കുന്ന നിർജ്ജീവാവസ്ഥ ഇല്ലാതാക്കാനും സാധിക്കും. ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുകൾ ഇല്ലാതാവും.
അയൺ സാംശീകരിക്കാൻ സഹായിക്കുന്നു
എനർജി മെറ്റബോളസത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് അയൺ. ഊർജ്ജദായകശക്തിയാണ് അയൺ. അയൺ ശരീരത്തിലില്ലാതാകുകയോ കുറയുകയോ ചെയ്യുമ്പോഴാണ് വിളർച്ച അനുഭവപ്പെടുന്നത്. അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. വൈറ്റമിൻ സി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടെ അയൺ സംബന്ധമായ അപര്യാപ്തത ഇല്ലാതാകുന്നു.
പരിക്കുകൾ/ രോഗങ്ങൾ സൗഖ്യപ്പെടുത്തുന്നു
ശരീരത്തിലുണ്ടാകുന്ന പരിക്കുകളും മുറിവുകളും രോഗങ്ങളും സൗഖ്യപ്പെടുത്തുന്നതിൽ വൈറ്റമിൻ സിക്ക് നിർണ്ണായകസ്ഥാനമുണ്ട്. മുമ്പ് പറഞ്ഞതുപോലെ കൊളാജീൻ ഉല്പാദിപ്പിക്കാൻ കഴിവുണ്ട്. ഇതിലൂടെ മുറിവുകൾ ഉണങ്ങുകയും പുതുതായി കോശങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.