വിശ്വാസം അതല്ലേ എല്ലാം…

Date:

spot_img

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് വിശ്വാസം. പരസ്പരമുളള സുരക്ഷിതത്വബോധവും തുറവിയും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിൽ വിശ്വാസത്തിനുള്ള പങ്ക് നിർണ്ണായകമാണ് വിശ്വാസം വ്യക്തികളെ പരസ്പരം തമ്മിൽ ബന്ധിപ്പിക്കുന്നു, പിന്തുണയുടെ പരിസരം സൃഷ്ടിക്കുകയും സുരക്ഷിതത്വം പകരുകയും ചെയ്യുന്നു. ഏതൊരു ബന്ധത്തിലും ടൂവേ സ്ട്രീറ്റ് പോലെയാണ് വിശ്വാസം.  വിശ്വാസം നല്കുകയും വേണം  സ്വീകരിക്കുകയും വേണം. പരസ്പരം മനസ്സിലാക്കാനും ആദരിക്കാനും കഴിയുന്നത് വിശ്വാസംപരസ്പരമുള്ളപ്പോഴാണ്.

തുറന്ന സംസാരം

വിശ്വാസമുള്ളവർക്കിടയിൽ തുറന്ന സംസാരമുണ്ടായിരിക്കും. തങ്ങളുടെ ചിന്തകളും വികാരങ്ങളും പരിഗണനകളും ഭയം കൂടാതെ ഇവിടെ പങ്കുവയ്ക്കപ്പെടുന്നു. ഇങ്ങനെ പങ്കുവയ്ക്കുമ്പോൾ താൻ കുറ്റപ്പെടുത്തപ്പെടുമെന്നോ ചതിക്കപ്പെടുമെന്നോ ഉള്ള ആകുലതകളൊന്നും അവിടെയുണ്ടാകുന്നില്ല. പരസ്പരം മനസ്സിലാക്കാൻ കഴിയുന്നു.വൈകാരികമായ ബന്ധം ദൃഢമാവുകയും ചെയ്യുന്നു.

ദൗർബല്യങ്ങളുടെ പങ്കുവയ്ക്കൽ

തുറന്ന സംസാരത്തിന്റെ തുടർച്ചയാണ് ഇത്. സ്വയം അനാവ്രതമാവുകയാണ് ഇവിടെ വ്യക്തിചെയ്യുന്നത്. തന്നെ അയാൾ മറച്ചുവയ്ക്കുന്നില്ല, തന്റെ കുറവുകളും ബലഹീനതകളും ദൗർബല്യങ്ങളും അയാൾ തുറന്നുപറയുന്നു. സന്തോഷകരമായ കാര്യങ്ങൾ മാത്രമല്ല തങ്ങളുടെ സങ്കടങ്ങളും ഭീതികളും കുറവുകളും അവർ മറയില്ലാതെ പങ്കുവയ്ക്കുന്നു.

ആശ്രയത്വം

വിശ്വാസമുള്ളവരെയാണ് നാം ആശ്രയിക്കുന്നത്.  അവർക്ക് ചിലകാര്യങ്ങൾ ഏല്പിച്ചുകൊടുക്കാൻ കഴിയും.  അവർ വാഗ്ദാനങ്ങൾ പാലിക്കുകയും പ്രതിബദ്ധതപുലർത്തുകയും ചെയ്യും.
എല്ലാവിധത്തിലുള്ള സന്തോഷത്തിന്റെയും അടിസ്ഥാനവും വിശ്വാസമാണ്.വിശ്വാസം ബന്ധ ങ്ങൾക്കിടയിൽ രൂപപ്പെടുമ്പോൾ വൈകാരികമായ ക്ഷേമം സൃഷ്ടിക്കപ്പെടുന്നു, വ്യക്തിയനുഭവിക്കുന്ന ഉത്കണ്ഠ, ഭയം, അനിശ്ചിതത്വം തുടങ്ങിയവ അപ്രത്യക്ഷമാകുന്നു. മാനസികാരോഗ്യം മെച്ചപ്പെടുകയും സംതൃപ്തി അനുഭവിക്കുകയും ചെയ്യുന്നു.

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...
error: Content is protected !!