സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

Date:

spot_img

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്. വാക്കുകൾ കൊണ്ടെന്നതിലേറെ സ്നേഹം ബോധ്യപ്പെടാൻ കഴിയുന്ന ചില ഇടപെടലുകളെക്കുറിച്ചാണ്. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സ്നേഹത്തെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കുകയാണെങ്കിൽ- അവ പലപ്പോഴും അത്രസുഖകരമായ കാര്യങ്ങളുമല്ല- സ്നേഹത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന പല മുറിവുകളിൽ നിന്നും അകന്നുനില്ക്കാൻ കഴിയും.

ഭീഷണിപ്പെടുത്തി ഒരാളുടെയും സ്നേഹം പിടിച്ചുപറ്റാനാവില്ല

 ശരിയാണ് നമുക്ക് ആ വ്യക്തിയെ ഒരുപാട് സ്നേഹമായിരിക്കും. നമ്മുടെ മനസ്സിൽ അയാൾ സ്ഥിരപ്രതിഷ്ഠനുമായിരിക്കും. അയാളെയായിരിക്കും കൂടുതലായി സ്നേഹിക്കുന്നത്. അയാളെയായിരിക്കും കൂടുതൽ സമയം ഓർമ്മിക്കുന്നതും.പക്ഷേ  അയാളുടെ സ്നേഹം കിട്ടാൻ വേണ്ടി നാം പുറകെ അലയരുത്. നമ്മുടെ സ്നേഹത്തിന്റെ പേരുപറഞ്ഞ് അയാളെ ബുദ്ധിമുട്ടിക്കാനും പോകരുത്. ആരിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങാനാവില്ലെന്നും ഭീഷണിപ്പെടുത്തിയോ കരഞ്ഞോ സ്നേഹം സ്വന്തമാക്കാനാവില്ലെന്നും മനസ്സിലാക്കുക.

അനാരോഗ്യകരമായ അതിരുകൾ സ്നേഹനഷ്ടങ്ങൾക്ക് കാരണമാകും

 ആരോഗ്യകരമായ അതിരുകളും പരസ്പര ബഹുമാനവുമാണ് സ്നേഹം നിലനിന്നുപോരുന്നതിന് പിന്നിലുള്ള കാരണങ്ങൾ. എത്ര പ്രിയപ്പെട്ടവരുമായിരുന്നുകൊള്ളട്ടെ  പരസ്പരബഹുമാനവും ആദരവും ഉണ്ടായിരിക്കണം. ആരോഗ്യകരമായ അകലവും ഉണ്ടായിരിക്കണം. ഇവ ഇല്ലാതാകുമ്പോഴാണ് സ്നേഹനഷ്ടങ്ങൾ നേരിടേണ്ടിവരുന്നത്.

നാം ആഗ്രഹിക്കുന്നതുപോലെ ഒരാൾക്കും നമ്മെ സ്നേഹിക്കാനാവില്ല

സ്നേഹിക്കുന്നില്ല എന്നതാണ് നാം മറ്റൊരാൾക്ക് നേരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രധാനം. സ്നേഹിക്കാനറിയില്ല, സ്നേഹം പ്രകടിപ്പിക്കാനറിയില്ല ഇങ്ങനെയും പല ആരോപണങ്ങളുമുണ്ട്. ഇവിടെ മനസ്സിലാക്കേണ്ട ഒന്നുണ്ട് ഒരാൾക്കും നാം ആഗ്രഹിക്കുന്നതുപോലെ നമ്മെ സ്നേഹിക്കാനാവില്ല. ഓരോരുത്തരുടെയും സ്നേഹത്തിന്റെ രീതികളും പ്രകടനങ്ങളും വ്യത്യസ്തമാണ്. നല്ലതുപോലെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന നമ്മുടെ സ്നേഹം പോലും മറ്റേ വ്യക്തിക്ക് അയാൾ ആഗ്രഹിക്കുന്ന തരത്തിലുളളവയായിരിക്കണമെന്നില്ല.

അവനവന്റെ സ്നേഹത്തിൽ മതിപ്പുണ്ടായിരിക്കണം

സ്നേഹബന്ധത്തിലായിരിക്കുമ്പോൾ അവനവരുടെ മൂല്യം തിരിച്ചറിയുകയും സ്വയം മതിപ്പുണ്ടായിരിക്കുകയും വേണം. പരസ്പരം വളർത്താൻ സഹായിക്കുന്നവയാണ് സ്നേഹബന്ധങ്ങൾ. വ്യക്തിപരമായ വളർച്ചയുംസ്നേഹിക്കപ്പെടുന്നുണ്ടെന്ന തിരിച്ചറിവും വേണം.സ്വന്തം സ്നേഹത്തെക്കുറിച്ച് മതിപ്പില്ലാത്ത ഒരാൾക്ക് മറ്റൊരാളെ ഹൃദയപൂർവ്വം സ്നേഹിക്കാനാവില്ല.

More like this
Related

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...
error: Content is protected !!