- മാനസികാരോഗ്യത്തിനൊപ്പം ശാരീരികാരോഗ്യവും വിജയത്തിന് പ്രധാനപ്പെട്ടതാണ്.
- ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ശാരീരികാരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. മനസ്സ് സന്നദ്ധമാകുമ്പോഴും ശരീരം അനാരോഗ്യകരമാണെങ്കിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല. ശരീരം കൂടി ദൃഢമാകുമ്പോൾ വിജയിക്കുകതന്നെ ചെയ്യും
- ജീവിതത്തിലെ നിഷേധാത്മകമായ അനുഭവങ്ങളുടെ ഇടയിലും പോസിറ്റീവായി നില്ക്കുന്നവരാണ് വിജയിക്കുന്നത്.
- ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പോസിറ്റീവായിരിക്കണമെന്നില്ല. പക്ഷേ അത്തരം സന്ദർഭങ്ങളിലും നെഗറ്റീവാകാതിരിക്കുക
- അവനവരോട് തന്നെ സത്യസന്ധരും അദ്ധ്വാനശീലരുമായിരിക്കുക. അപ്പോഴാണ് വിജയിക്കാൻ സാധിക്കുന്നത്.
എന്തെങ്കിലുമൊക്കെ ചെയ്തു, പരിശ്രമിച്ചു എന്നതുകൊണ്ട് കാര്യമില്ല. നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യുമ്പോഴാണ് വിജയിക്കാൻ കഴിയുന്നത് - ഇന്ന് കഷ്ടപ്പെടാൻ തയ്യാറാണെങ്കിലേ നാളെ നമുക്ക് സുഖകരമായി ജീവിക്കാൻ കഴിയൂ
വിജയത്തിലെത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ദുഷ്‌ക്കരമാണ്. പക്ഷേ അവ കടന്നുകിട്ടിയാൽ ജീവിതം സന്തോഷകരമാകും - കഴിവുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല,കഠിനാദ്ധ്വാനവും വേണം
- കഴിവുകൾ വിജയിക്കാൻ വേണ്ടിയുള്ള സാധ്യതകളാണ്. എന്നാൽ കഴിവു ഉണ്ടായതുകൊണ്ടുമാത്രം വിജയിക്കണമെന്നില്ല. കഠിനാദ്ധ്വാനവും നിരന്തരപരിശ്രമവും ഏതു വിജയത്തിന് പിന്നിലുമുണ്ട്.
(ആശയങ്ങൾക്ക് കടപ്പാട്: വിരാട് കോഹ്ലി)
വിജയത്തിന് തടസ്സങ്ങളില്ല
Date: