രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

Date:

spot_img

”സ്നേഹിക്കുമ്പോൾ നീയും ഞാനും
നീരിൽ വീണ പൂക്കൾ”

എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.

 രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും. യഥാർത്ഥത്തിൽ രണ്ടുപേർ സ്നേഹിക്കുമ്പോൾ അവരുടെ ലോകവും അവരുടെ ചുറ്റിനുള്ള ലോകവും മാറിക്കൊണ്ടിരിക്കുകയാണ്.

രണ്ടുപേർ സ്നേഹത്തിലാകുമ്പോൾ എപ്പോഴും മറ്റെയാളെക്കുറിച്ച് ഓർമ്മിച്ചുകൊണ്ടേയിരിക്കും. ഉണർവിലും ഉറക്കത്തിലും മറ്റേ ആൾ മാത്രമാകുന്നു. സ്നേഹിക്കുന്ന വ്യക്തിയുമായി സമയം ചെലവിടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച നിമിഷങ്ങളായിരിക്കും അത്.

സ്നേഹിക്കുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്കായിരിക്കും മുൻഗണന നല്കുന്നത്. വ്യക്തിപരമായ താല്പര്യങ്ങളോ ഇഷ്ടങ്ങളോ ബുദ്ധിമുട്ടുകളോ പരിഗണിക്കാതെ  സ്നേഹിക്കുന്ന വ്യക്തിയെ ഏറ്റവും ഒന്നാമതായി കാണുക.
അകലെയാണെങ്കിലും വല്ലപ്പോഴും മാത്രമാണ് കാണുന്നതെങ്കിലും മനസ്സ് കൊണ്ട് അടുപ്പം കാത്തുസൂക്ഷിക്കും. ദൂരങ്ങൾ അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്.  സ്നേഹിക്കുന്ന ആളുടെ ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കുന്നതുപോലെ തന്നെ ആ വ്യക്തിയുടെ സന്തോഷം ഉറപ്പുവരുത്താനും ശ്രമിക്കുന്നു. 

വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ മുറിപ്പെടുത്താൻ അവരൊരിക്കലും തയ്യാറാവുകയില്ല. അവർ അടുത്തുള്ളപ്പോൾ വല്ലാത്തൊരു ശാന്തത അനുഭവിക്കാൻ കഴിയുന്നു. അവർ അടുത്തുവരുമ്പോൾ സുരക്ഷിതത്വബോധവും സമാധാനവും അനുഭവപ്പെടുന്നു. അതുകൊണ്ടുതന്നെ ആ വ്യക്തിയെ വിലയുള്ളതായി കാണുന്നു.

സ്നേഹിക്കുന്ന ആളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകുന്നു. അവന്റെ/അവളുടെ സ്വപ്നങ്ങൾ എന്റെ സ്വപ്നമാണ്. ഇതാണ് സ്നേഹിക്കുന്നവരുടെ വിചാരം. അവർ ഇനി മേൽ രണ്ടല്ല ഒന്നാണ്.

സ്നേഹം തീവ്രമാകുന്ന അവസ്ഥയിൽ അവർക്ക് പരസ്പരാകർഷണം അനുഭവപ്പെടുന്നു. അവരുടെ കണ്ണുകളിൽ മറ്റേ വ്യക്തി ഏറ്റവും സൗന്ദര്യമുളള വ്യക്തിയായി മാറുന്നു. ശക്തമായ ശാരീരികാകർഷണവും വൈകാരികാകർഷണവും തോന്നുന്നു. അതുകൊണ്ടാണ് സ്നേഹിക്കുന്നവർ തമ്മിൽ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും കൈകൾ കോർത്തുപിടിക്കുന്നതും..

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!