വ്യത്യസ്തതയ്ക്കൊപ്പം…

രണ്ടു ലക്കങ്ങളിൽ  വായനക്കാർ നല്കിയ സ്നേഹത്തിനും സൗഹൃദത്തിനും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഇത് ‘ഒപ്പ’ത്തിന്റെ മൂന്നാം ലക്കമാണ്. നാലു പേജുകളുടെ വർദ്ധനയാണ് ഈ ലക്കത്തിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.  വായനയുടെ സൗകര്യത്തിനും സൗന്ദര്യത്തിനും 20 പേജുകൾ ധാരാളമെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടപ്പോഴും കൂടുതൽ വിഭവങ്ങൾ വായനക്കാർക്ക് കൈമാറണമെന്ന ഒപ്പത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ ആഗ്രഹമാണ് ഈ ലക്കം മുതൽ പേജുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കാരണമായത്.
കറുപ്പ് നിറത്തിന്റെ പേരിൽ പതിത്വവും അപ്രധാനതയും കല്പിക്കപ്പെട്ടവരോട് ‘ഒപ്പ’മാണ്, ‘ഒപ്പ’ത്തിന്റെ  ഈ ലക്കം എന്നതാണ് മറ്റൊരു പ്രത്യേകത. കവർ സ്റ്റോറി മുന്നോട്ടുവയ്ക്കുന്നതും കറുപ്പ് നിറത്തിന്റെ സാംസ്‌കാരികതയും രാഷ്ട്രീയവും തന്നെയാണ്. പക്ഷേ അതൊരിക്കലും തീ കൊളുത്തിക്കൊണ്ടല്ല, സൗമ്യതയോടെയാണ്.’ഒപ്പ’ത്തിന്റെ ശൈലിയും അതുതന്നെ. മറ്റൊരു പ്രത്യേകത 4എ ആണ്. അത് എന്താണ് എന്ന് അടുത്തപേജുകൾ മുതൽ മനസ്സിലാവും.
ഓരോ ലക്കവും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കാനാണ് ഒപ്പം ശ്രമിക്കുന്നത്. ഒപ്പം, നിങ്ങളുടെ നിർദ്ദേശങ്ങളും തിരുത്തലുകളും വിയോജിപ്പുകളും ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു.
വരൂ നമുക്ക് ഒരുമിച്ച് നടക്കാം.
ഓണാശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്
error: Content is protected !!