ഏതു മുറിയില്‍ ക്ലോക്ക് പ്രതിഷ്ഠിച്ചാലും കിടപ്പുമുറിയില്‍ ക്ലോക്ക് ഉണ്ടാകാന്‍പാടില്ല. കാരണം മറ്റൊന്നുമല്ല ക്ലോക്കില്‍ നിന്നുണ്ടാകുന്ന ടിക് ടിക് ശബ്ദം പലപ്പോഴും ഉറക്കത്തിന് വിഘാതം വരുത്തുന്നുവയാണ്. ഉറക്കം ഉണരുന്നതിനിടയില്‍ ഇത്തരത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് ഉറക്കം തുടര്‍ന്നുകൊണ്ടുപോകുന്നതിന് തടസമാകാറുണ്ട്. നന്നായി ഉറങ്ങിയെണീറ്റാല്‍ ആ ദിവസം തന്നെ നല്ലതായിത്തീരുമെന്നാണ് പറയപ്പെടുന്നത്. ഉറക്കക്കുറവിന്റെ വല്ലായ്മകള്‍ ദിവസം മുഴുവന്‍ നീണ്ടുന ില്ക്കുന്നതിനാല്‍ രാത്രിയില്‍ സ്വസ്ഥമായി ഏഴുമുതല്‍ ഒമ്പതുമ ണിക്കൂര്‍വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നാണ് ചില മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇത് എട്ടു മണിക്കൂര്‍ ആയാലും മതിയെന്നും അഭിപ്രായമുണ്ട്.
നല്ല ഉറക്കത്തിന് ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് കൃത്യമായ ഉറക്ക സമയം ക്രമീകരിക്കുന്നത്. എല്ലാ ദിവസവും കൃത്യമായ സമയത്ത് ഉറങ്ങാന്‍ പോകുന്നത് പതിവാകുമ്പോള്‍ ഉറക്കം കൂടുതല്‍ എളുപ്പമാകുന്നു. മനസ്സിന് സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യുക, പാട്ടുകേള്‍ക്കുക, എഴുതുത തുടങ്ങിയവയും നല്ലതുപോലെ ഉറങ്ങാന്‍ സഹായിക്കുന്നവയാണ്. നന്നായി കാറ്റു കയറുന്ന മുറിയായിരിക്കണംകിടപ്പുമുറിയെന്ന കാര്യത്തിലും ശ്രദ്ധിക്കണം. അനാവശ്യശബ്ദങ്ങള്‍ മുറിയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതുപോലെ വെളിച്ചത്തിന്റെ കാര്യത്തിലും നിയന്ത്രണം ഉണ്ടായിരിക്കണം.
മനസ്സ് വിഷമിപ്പിക്കുന്ന കാര്യങ്ങളും ആലോചിച്ചുകൊണ്ട് ഉറങ്ങാന്‍ പോകരുത്. അത് ഉറക്കം നഷ്ടപ്പെടുത്തുകയേയുള്ളൂ. അതുപോലെ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗവും കുറയ്ക്കണം. സ്വസ്ഥമായ ഉറക്കം എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ആ നിദ്രയ്ക്ക് സഹായകരമായ വിധത്തില്‍ നാം ജീവിക്കാനും മറക്കരുത്.