സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ വിശന്ന വയറുമായിട്ടായിരിക്കാം വീട്ടിലെത്തുന്നത്. വിശപ്പിന് മുന്‍ഗണന നല്കുന്നതുകൊണ്ട് അവര്‍ കൈകള്‍ വൃത്തിയായി കഴുകുന്നുണ്ടോയെന്ന് മാതാപിതാക്കളും ഒരുപക്ഷേ ശ്രദ്ധിക്കാറില്ല. എന്നാല്‍ സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളുടെ കൈകള്‍ സോപ്പും ചെറു ചൂടുള്ള വെള്ളവും ഉപയോഗിച്ച് ആദ്യം തന്നെ കഴുകണമെന്നും അതിന് ശേഷം മാത്രമേ ഭക്ഷണം നല്കാവൂ എന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കാരണം എച്ച് 1 എന്‍ 1 പോലെയുള്ള രോഗങ്ങള്‍ പകരാതിരിക്കാന്‍ ഇതേറെ സഹായകരമായിരിക്കും.
എച്ച് 1 എന്‍ 1 രോഗികള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ വായുവില്‍ കലരുകയും മറ്റുള്ളവര്‍ക്ക് ശ്വാസോച്ഛാസത്തിലൂടെ രോഗം പിടിക്കുകയും ചെയ്യും. അതുപോലെ ഹസ്തദാനത്തിലൂടെയും രോഗം പകരും. അതുകൊണ്ടാണ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്ന് പറയുന്നത്.
കണ്ണുകള്‍, മൂക്ക്, വായ് എന്നിവ കൈ കൊണ്ടു നേരിട്ടു സ്പര്‍ശിക്കുമ്പോഴും രോഗസാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് കൈകള്‍ വൃത്തിയാക്കേണ്ടത്.
എച്ച് 1എന്‍ 1 പകരാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍കൂടി അറിഞ്ഞിരിക്കണം. പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍- ആശുപത്രികള്‍, മാളുകള്‍, തീയറ്ററുകള്‍- പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍- ട്രെയിന്‍, ബസ്- എന്നിവരെല്ലാം മാസ്‌ക്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്.എന്നാല്‍ ഒരേ മാസ്‌ക്ക് തുടര്‍ച്ചയായി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.