ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും

ബ്രെസ്റ്റ് കാൻസറോ… ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ സ്വയം പരിശോധനകൾ നടത്തിയാൽ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനും ചികിത്സ നേടാനും പുരുഷന്മാരെ ഏറെ സഹായിക്കും. ബ്രെസ്റ്റിലുള്ള മുഴകൾ, വേദന എന്നിവയുടെ പരിശോധനകൾ ആണ് നടത്തേണ്ടത്.  പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസറിന്റെ  ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
മുഴകൾ
ബ്രെസ്റ്റിൽ കാണപ്പെടുന്ന മുഴകളെ സാധാരണയായി പുരുഷന്മാർ അവഗണിക്കുകയാണ് പതിവ്. അത് കൊഴുപ്പ് അടിഞ്ഞതാണെന്ന ധാരണയാണ് അവർക്ക്. ഈ മുഴകൾ ബ്രെസ്റ്റ് കാൻസറാകാനുള്ള സാധ്യതയുണ്ട്. വേദനയില്ലാത്ത മുഴകളായിരിക്കും ഇവ.
മുലക്കണ്ണുകളിൽസംഭവിക്കുന്ന മാറ്റം
കാൻസർ വ്യാപകമാകുംതോറും മുലക്കണ്ണുകൾക്ക് മാറ്റം സംഭവിക്കും. ചെറിയ രീതിയിലുള്ള മുറിവും ചളുക്കും കണ്ടുവരാറുണ്ട്. ആ ഭാഗം വരണ്ടതുപോലെയുമാകും.
സ്രവങ്ങൾ പുറപ്പെടുവിക്കുക
മുലക്കണ്ണുകളിൽ നിന്ന് സ്രവങ്ങൾ പുറപ്പെടും. മുഴകളിൽ കെട്ടിക്കിടക്കുന്ന ഫ്‌ളൂയിഡ് പുറത്തേക്ക് വരുന്നതാണ് ഇത്.
മുറിവ്
മുഖക്കുരുവിന്റേതുപോലെയുള്ള ചില  മുറിവുകൾ  മുലക്കണ്ണുകളിൽകണ്ടാലും വിദഗ്ദ ചികിത്സ തേടണം.
error: Content is protected !!