ഒരുമിച്ചു ഭക്ഷണം കഴിച്ചാല്‍ സ്നേഹം കൂടുമോ?

കുടുംബജീവിതം സുഗമമമാക്കാന്‍ ആഗ്രഹിക്കാത്ത ദമ്പതിമാര്‍ വളരെ കുറവായിരിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധവച്ചാല്‍ വലിയ പരിക്കില്ലാതെ കൊണ്ടുപോകാന്‍ കഴിയുന്നവയാണ് മിക്ക ദാമ്പത്യബന്ധങ്ങളും. 

ഒരുമിച്ചുള്ള ഭക്ഷണം

ചില കുടുംബങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ എപ്പോഴും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ശീലമുണ്ട്. അടുക്കളയില്‍ ഭാര്യ തിരക്കിലാവും. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒരുമിച്ച് എല്ലാനേരവും ഭക്ഷണം കഴിക്കാന്‍ സാധിക്കുക ചിലപ്പോള്‍ അപ്രായോഗികമായിരിക്കാം. പക്ഷേ അത്താഴമെങ്കിലും ഒരുമിച്ച് കഴിക്കണം. ടിവിയുടെ മുമ്പിലിരുന്നും ഫോണ്‍ ചെയ്തുമെല്ലാം ഭക്ഷണം കഴിക്കുന്ന രീതി ഒരിക്കലും നല്ലതല്ല.

ആരാധനാലയങ്ങളിലേക്കുള്ള ഒരുമിച്ചുള്ള യാത്രകള്‍

ദന്പതികള്‍ ഒരുമിച്ച് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് അവരുടെ ബന്ധം മെച്ചപ്പെടുത്താന്‍ ഏറെസഹായിക്കും.

ഒരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ കുടുംബബന്ധങ്ങളെ കൂട്ടിയിണക്കുന്ന വലിയൊരു കണ്ണിയാണ്.  പ്രാര്‍ത്ഥനയുടെ ഒടുവില്‍ ദമ്പതികള്‍ തങ്ങളെ കൂട്ടിയോജിപ്പിച്ച ദൈവത്തിന് നന്ദിപറയുകയും വേണം.. കുടുംബജീവിതത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും ഒക്കെ പരിഹരിക്കപ്പെടുന്നതിനും അനുരഞ്ജനപ്പെടുന്നതിനും എല്ലാം ഈ രീതി വളരെ നല്ലതാണ്.

വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തുക

ഭാര്യയും ഭര്‍ത്താവും ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും തങ്ങളുടെ ജോലിസ്ഥലങ്ങളിലെ വിശേഷം പങ്കുവയ്ക്കാനുണ്ടാകും. കുട്ടികള്‍ക്ക് അവരുടെ സ ്കൂള്‍വിശേഷങ്ങള്‍.. കിടക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ആശയവിനിമയം കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന് വളരെ നല്ലതാണ്. പറയാന്‍ മാത്രമല്ല കേള്‍ക്കാനും കൂടി മനസ്സ് വയ്ക്കണമെന്ന് മറന്നുപോകരുത്.

ഒരുമിച്ചുള്ള യാത്രകള്‍

സാധിക്കുന്ന ദിവസങ്ങളില്‍ ഒരുമിച്ചൊരു യാത്ര നടത്തുക.പാര്‍ക്കിലേക്കോ ബീച്ചിലേക്കോ അങ്ങനെ ഏതെങ്കിലും സ്ഥലങ്ങളിലേക്ക്.. തിരക്കുപിടിച്ചജീവിതത്തിനിടയില്‍ ഇത്തിരി സമയം ഇത്തരം വിനോദങ്ങള്‍ക്കായി തീര്‍ച്ചയായും നീക്കിവയ്ക്കണം

പരസ്പരം പ്രതീക്ഷിക്കുന്നത് എന്തെന്ന് തുറന്നുപറയുക

ദമ്പതികള്‍ തങ്ങള്‍ പരസ്പരം പ്രതീക്ഷിക്കുന്നത് എന്തെന്ന് തുറന്ന് പറയേണ്ടിയിരിക്കുന്നു. ഓരോ വ്യക്തിയ്ക്കും അവരവരുടേതായ ചില രീതികളുണ്ട്. അത് ഇണയ്ക്ക് മനസ്സിലാകണമെന്നില്ല. ദാമ്പത്യബന്ധത്തില്‍ തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും താന്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന കാര്യവും ദമ്പതികള്‍ തീര്‍ച്ചയായും പങ്കുവച്ചിരിക്കണം.

ഇണയുടെ വ്യക്തിത്വത്തെ മാനിക്കുക

ഓരോരുത്തരുടെയും വ്യക്തിത്വം ആദരിക്കപ്പെടേണ്ടതാണ്. ഭാര്യ ഭര്‍ത്താവിന്റെയും ഭര്‍ത്താവ് ഭാര്യയുടെയും വ്യക്തിത്വത്തെ ആദരിക്കണം. പരസ്പരം വ്യക്തിത്വത്തെ മനസ്സിലാക്കാതെ പോകുന്നതാണ് പല കുടുംബങ്ങളിലെയും ദാമ്പത്യബന്ധങ്ങളിലെ വലിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. വ്യക്തിത്വത്തെ മാനിക്കുക എന്നതിന് പരസ്പരം മനസ്സിലാക്കുകഉള്‍ക്കൊള്ളുക എന്നും അര്‍ത്ഥമുണ്ട്.

error: Content is protected !!