ഹുക്ക വലിക്കാൻ പ്രോത്സാഹനമോ?

സമീപകാലത്ത്  ഒരു പ്രമുഖ നടി ഹുക്ക വലിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് വളരെ വിവാദമായിരുന്നു. ഹുക്ക വലിക്കുന്നു എന്നതിനെക്കാളേറെ പുരുഷന്മാർ പോലും  മടിക്കുന്ന ഹുക്ക  സ്ത്രീ ഉപയോഗിക്കുന്നു എന്നതായിരുന്നുവെന്ന് തോന്നുന്നു ഏറെ വിമർശനങ്ങൾ വരുത്തിവച്ചത്. വലിക്കുന്നത് സ്ത്രീയോ പുരുഷനോ എന്നത് പോട്ടെ യുവജനങ്ങൾക്കിടയിൽ ഹുക്ക ഉപയോഗം വർദ്ധിക്കുന്നു എന്നാണ് സൂചന. അത്തരമൊരു പ്രേരണ യുവജനങ്ങൾക്ക് നല്കുന്നതിൽ സോഷ്യൽ മീഡിയയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ് പുതിയ  പഠനങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഫ്ളോറിഡ ഇന്റർനാഷനൽ യൂണിവേഴ്സിറ്റി, വിസ്‌കോൺസിൻ യൂണിവേഴ്സിറ്റി, മിയാമി യൂണിവേഴ്സിറ്റി, സിറിയൻ സെന്റർ ഫോർ ടുബാക്കോ സ്റ്റഡീസ്, പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പഠനങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഹുക്ക ഉപയോഗത്തെക്കുറിച്ച് നടത്തിയ സർവ്വേയിൽ 99.6 ശതമാനവും പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. 0.4 ശതമാനം മാത്രമാണ് ഹുക്കവലി ദോഷം ചെയ്യുമെന്ന് മറുപടി നല്കിയത്. സോഷ്യൽ മീഡിയയിൽ വരുന്ന പത്തു ശതമാനം പോസ്റ്റുകളും hookahaddiction എന്ന് ഹാഷ്ടാഗ് ചെയ്യുന്നവയുമാണ്. കാൻസർ, ഹൃദ്രോഗം, ശ്വാസകോശരോഗം തുടങ്ങിയവയ്ക്കെല്ലാം ഹുക്ക ഉപയോഗം  കാരണമാകുന്നുണ്ട്. യുവജനങ്ങൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഹുക്ക ഉപയോഗത്തിനെതിരെ സോഷ്യൽ മീഡിയയിൽതന്നെ പോസ്റ്റുകളും വളരെ ക്രിയാത്മകമായ സന്ദേശങ്ങളും പോസ്റ്റ് ചെയ്യണമെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയവർ അഭിപ്രായപ്പെടുന്നു.
error: Content is protected !!