എന്താണ്  എന്നെക്കുറിച്ചുള്ള  നിങ്ങളുടെ അഭിപ്രായം?

എല്ലാവരും ആഗ്രഹിക്കുന്നത് നമ്മെക്കുറിച്ച്  മറ്റുള്ളവര്‍‍  നല്ലതു  പറയണമെന്നാണ്.. നമ്മള്‍‍  വിചാരിക്കുന്നതുപോലെ  നമ്മെക്കുറിച്ച്  ചിന്തിക്കണമെന്നാണ്. പക്ഷേ  പലപ്പോഴും  നമ്മുടെ  ആഗ്രഹം  പോലെയോ  വിചാരംപോലെയോ  അല്ല  മറ്റുള്ളവര്‍‍  നമ്മെക്കുറിച്ച്  സംസാരിക്കുന്നത്.

അതിന്  പല  കാരണങ്ങളുമുണ്ട്..  അവര്‍‍ക്ക്  നാം  എന്തായിതോന്നുന്നുവോ  അതാണ്  അവര്‍  പറയുന്നത്.
അതനുസരിച്ച്   അവരില്‍ ‍  ചിലര്‍‍ക്ക്  നമ്മള്‍  ചിലപ്പോള്‍  വിശ്വസിക്കാന്‍‍  കൊള്ളാത്തവനോ  ഹൃദയം  തുറന്ന്സംസാരിക്കാന്‍  കഴിയുന്നവനോ  കഴിയാത്തവനോ  ചതിയനോ  നല്ലവനോ  ഉപകാരിയോ  നല്ല  കൂട്ടുകാരനോ  ഒക്കെ  ആകാം..
ചിലപ്പോള്‍‍  നമ്മെക്കുറിച്ചുള്ള  വിദ്വേഷം  കൊണ്ടോ അസൂയ  കൊണ്ടോ  നമ്മെ  തകര്‍‍ക്കാന്‍‍വേണ്ടിയോ  ഉള്ള  ആരോപണങ്ങളുമാകാം  അവര്‍‍  നടത്തുന്നത്.

അതെന്തുമാകട്ടെ,  പറയുന്ന  കാര്യങ്ങളില്‍‍  സത്യമുണ്ടോ  എന്ന്  ആദ്യം  വസ്തുതാനിഷ്ഠമായി  വിലയിരുത്തുക..    തിരുത്താന്‍  കഴിയുന്നവയോ  മെച്ചപ്പെടുത്താന്‍  കഴിയുന്നവയോ  ആണെങ്കില്‍ ‍  ആ  വഴിക്ക്ശ്രമിക്കുക.   സത്യമല്ല  പറയുന്നത്  എന്ന്  നമ്മുക്ക്  ഉറച്ച  ബോധ്യമുണ്ടെങ്കില്‍‍  അങ്ങനെ  കേട്ടതോര്‍‍ത്ത്  മനസ്സ്  പുണ്ണാക്കുകയും  വേണ്ട.  കാരണം  വെള്ളത്തിലെ  മഞ്ഞുകട്ടയുടെ  മാതിരിയാണ്  കാര്യങ്ങള്‍‍.. എല്ലാവര്‍‍ക്കും എല്ലാം  വ്യക്തമാകുന്നില്ല..  എല്ലാവരും  നാം  ആയിരിക്കുന്നതുപോലൈയല്ല  മനസ്സിലാക്കുന്നതും.   മറ്റുള്ളവരെ  മനസ്സിലാക്കുന്നതില്‍‍  നമുക്ക്  തെറ്റുകള്‍   പറ്റാറുണ്ടല്ലോ  അതുപോലെ  മറ്റുള്ളവര്‍‍ക്ക്  നമ്മെമനസ്സിലാക്കാനും  തെറ്റുകള്‍‍  പറ്റും  എന്ന്  മനസ്സിലാക്കുക.  ആ  ചിന്ത  അകാരണമായ  കുറ്റാരോപണങ്ങളില്‍‍  നിന്ന്  നമ്മെ  ആശ്വസിപ്പിച്ചേക്കും.  തുറന്ന  കുറ്റപ്പെടുത്തലാണ്  നിഗൂഢമായ  സ്‌നേഹത്തെക്കാള്‍‍  പലപ്പോഴും നമുക്ക്  ഭാവിയില്‍  പ്രയോജനപ്പെടുന്നത്.  കാരണം  സ്‌നേഹിതന്‍  കുറ്റപ്പെടുത്തുന്നത്  ആത്മാര്‍‍ത്ഥത  നിമിത്തമാണ്.

എന്തായാലും ഇടയ്‌ക്കെങ്കിലും  നാമുമായി  അടുത്തിടപഴകുന്നവരോട്   ഈ  ചോദ്യം  ചോദിക്കാന്‍  മറക്കരുത്..  എന്താണ്  എന്നെക്കുറിച്ചുള്ള  നിങ്ങളുടെ  അഭിപ്രായം?  അവരുടെ  മറുപടി  നമുക്ക്  തിരുത്താന്‍‍  ചിലപ്രേരണയാകും..  ചിലപ്പോള്‍‍  ആത്മാഭിമാനം  വര്‍‍ദ്ധിപ്പിക്കാനും  ഇടയാകും.  അതുകൊണ്ട്  ആവര്‍‍ത്തിക്കട്ടെ,  എന്താണ്  എന്നെക്കുറിച്ചുള്ള  നിങ്ങളുടെ  അഭിപ്രായം?

error: Content is protected !!