നാലാം വയസില്‍: എന്റെ ഡാഡിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും. ഡാഡി ഒരു മിടുക്കനാ..
ഏഴാം വയസില്‍: എന്റെ ഡാഡിക്ക് കുറെ കാര്യങ്ങള്‍ അറിയാം
എട്ടാം വയസില്‍: ഞാന്‍ കരുതിയതുപോലെ ഒരുപാടൊന്നും ഡാഡിക്കറിയില്ല
പന്ത്രണ്ടാം വയസില്‍: ഹോ ഈ ഡാഡിക്ക് ഒരു ചുക്കുമറിയില്ല
പതിനാലാം വയസില്‍: എന്തോന്ന് ഡാഡി.. അങ്ങേരുടെ കാര്യത്തില്‍ എനിക്കൊരു പ്രതീക്ഷയുമില്ല
ഇരുപത്തിയൊന്നാം വയസില്‍: ആ മനുഷ്യന്‍ ഒരു പഴഞ്ചനാ
ഇരുപത്തിയഞ്ചാം വയസില്‍: അങ്ങേര്‍ക്ക് എന്തൊക്കെയോ അറിയാം. പക്ഷേ അത് എനിക്ക് ആവശ്യത്തിനുള്ളതല്ല
മുപ്പതാം വയസില്‍: ഡാഡി ആ കാര്യത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് കണ്ടുപിടിക്കണം
അറുപതാം വയസില്‍: അക്ഷരാര്‍ത്ഥത്തില്‍ എന്റെ ഡാഡിക്ക് എല്ലാം അറിയാമായിരുന്നു
അറുപത്തിയഞ്ചാം വയസില്‍: എനിക്ക് ഡാഡിയോട് വല്ലാത്ത സ്‌നേഹം തോന്നുന്നു ഇപ്പോള്‍, ഒരിക്കല്‍ക്കൂടി ഡാഡിയുമായി സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍.. ആ കരം പിടിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. പക്ഷേ.. ഡാഡി ഇപ്പോള്‍ ഇല്ലല്ലോ..