കുട്ടികളിലെ പൊണ്ണത്തടി; കാരണവും പരിഹാരമാര്‍ഗ്ഗങ്ങളും.

പകര്‍ച്ചവ്യാധി പോലെ ഇന്ന് ലോകമെങ്ങും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കുട്ടികളിലെ പൊണ്ണത്തടി. പല മാതാപിതാക്കളുടെയും വിവിധ ആകുലതകളിലൊന്ന് മക്കളുടെ പൊണ്ണത്തടിയാണ്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് കുട്ടികളിലെ പൊണ്ണത്തടിക്ക് പ്രധാന കാരണം. ജങ്ക് ഫുഡുകള്‍ക്ക് അടിമകളായ അമ്മമാര്‍ മക്കളെയും തങ്ങളുടെ വഴിയെ നടത്തുന്നു. തന്മൂലം മക്കളുടെ ഭക്ഷണശീലം അനാരോഗ്യകരമായി മാറുന്നു.അതുപോലെ വ്യായാമരഹിതമായ ജീവിതവും പൊണ്ണത്തടിക്ക് കാരണമാകുന്നു. പണ്ടുകാലങ്ങളില്‍ കുട്ടികള്‍ സ്‌കൂളുകളിലേക്ക് നടന്നാണ് പോയിരുന്നത്. ഇന്ന് ഭൂരിപക്ഷം കുട്ടികളും സ്‌കൂള്‍ ബസിലോ സ്വന്തം വാഹനത്തിലോ ആണ് സ്‌കൂളുകളിലേക്ക് പോകുന്നത്.

സിബിഎസ്ഇ സിലബസിലുള്ള  സ്‌കൂള്‍ പാഠ്യപദ്ധതിയുടെ പരിഷ്‌ക്കാരങ്ങളും രീതികളും കുട്ടികളെ കൂടുതല്‍ അച്ചടക്കബോധമുള്ളവരാക്കിയെങ്കിലും അവരുടെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കുന്നുണ്ട്. സ്‌കൂളുകളിലേക്ക് സ്വകാര്യവാഹനങ്ങളിലോ സ്‌കൂള്‍ ബസിലോ പോകുന്ന കുട്ടികളെക്കാള്‍ സൈക്കിളിലോ നടന്നോ പോകുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി വളരെ കുറവാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജില്‍ നടത്തിയ പഠനം പറയുന്നു. പൊണ്ണത്തടിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ വിദഗ്ദര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

മധുരത്തോട് നോ പറയാന്‍ ശീലിപ്പിക്കുക.
എല്ലാ ദിവസവും മധുരം കൊടുക്കുന്ന രീതി അവസാനിപ്പിക്കുക. സ്‌പെഷ്യല്‍ സാഹചര്യങ്ങളില്‍ മാത്രം മധുരം നല്കുക.

ജങ്ക് ഫുഡ് ഒഴിവാക്കുക, 
കുട്ടികള്‍ക്ക് ജങ്ക് ഫുഡ് ഇഷ്ടമാണ്. പ്‌ക്ഷേ അവരെ അതിന് അടിമകളാക്കരുത്. ആരോഗ്യപരമായ ഭക്ഷണരീതി ശീലമാക്കുക.

ജ്യൂസ് കുറയ്ക്കുക
 ജ്യൂസ് അപകടരഹിതമാണെന്നാണ് പല അമ്മമാരുടെയും ധാരണ. നല്ല അളവില്‍ പഞ്ചസാര ജ്യൂസില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ട് ജ്യൂസ് കുടിക്കുന്നത് മധുരം കൂട്ടുകയേയുള്ളൂ.

ശാരീരികവ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കുക
 കുട്ടികളെ ദിവസവും ഏതെങ്കിലുമൊക്കെ വ്യായാമങ്ങളിലേര്‍പ്പെടാന്‍ പരിശീലനം നല്കുക. യോഗ, നീന്തല്‍ എന്നിവയെല്ലാം പൊണ്ണത്തടി കുറയ്ക്കാന്‍ സഹായകരമാണ്.

error: Content is protected !!