സ്ത്രീയുടേതില്‍ നിന്ന് വിഭിന്നമാണ് പുരുഷന്റെ ലൈംഗികത. സ്ത്രീകള്‍ക്ക് ലൈംഗികതയോടുള്ള താല്പര്യം അവരുടെ വൈകാരിക തലത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പുരുഷനെ സംബന്ധിച്ചിടത്തോളം അത് ശാരീരികമാണ്. ലൈംഗികപ്രതികരണത്തിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അവന്റെ ശരീരത്തിലെ ടെസ്‌റ്റോസ്‌റ്റെറോണ്‍. ഏതു പ്രായത്തിലും പ്രായം എത്ര വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പുരുഷന്റെ ശരീരം ലൈംഗികതയോട് പ്രതികരിക്കുന്നവയാണ്.
പുരുഷനെ സംബന്ധിച്ച് ലൈംഗികത അവന്റെ വിശപ്പും ദാഹവുമാണ്. ഇഷ്ടപ്പെട്ട ഒന്നിന് വേണ്ടി അവന്‍ എന്തുമാത്രം ആഗ്രഹിക്കുന്നുവോ അതുപോലെയാണ് സെക്‌സിനോടുള്ള അവന്റെ ഇഷ്ടങ്ങളും. വിശക്കുമ്പോള്‍ ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ ലൈംഗികചോദനകള്‍ ഉണ്ടാകുമ്പോള്‍ അവയ്ക്ക് പരിഹാരവും അവന് ആവശ്യമാണ്.
പുരുഷന് സെക്‌സ് എനര്‍ജിയും എക് സൈറ്റ്്‌മെന്റുമാണ്. ദിവസത്തിലെ പല വിരസതകളെയും അവന്‍ മറികടക്കുന്നത് സെക്‌സിലൂടെയാണ്. ലൈംഗിക ഹോര്‍മോണുകള്‍ അവന്റെ ജോലിയെയും ജീവിതത്തെയും വളരെ നല്ല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവന്റെ വിവിധ രീതികളില്‍ ഒന്നും സെക്‌സ് തന്നെ. അല്ലെങ്കില്‍ സെ്ക്‌സ് അവന്റെ സ്‌നേഹപ്രകടനത്തിന്റെ ഏറ്റവും ഉദാത്തമായ അടയാളമാണ്.