ചൂടുചായ അന്നനാളിയിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പുതിയ ഗവേഷണം. അയ്യായിരത്തിലധികം ആളുകള്‍ക്കിടയില്‍ നടത്തിയ ഗവേഷണഫലമായാണ് ഈ കണ്ടെത്തല്‍. 700 മില്ലി ചായ എല്ലാ ദിവസവും അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടില്‍ സ്ഥിരമായി കുടിക്കുന്നവര്‍ക്ക് ചൂടുകുറഞ്ഞ ചായ കുടിക്കുന്നവരെക്കാള്‍ 90 ശതമാനം കൂടുതല്‍ അന്നനാളി കാന്‍സറിന് കാരണമാകുന്നതായിട്ടാണ് പഠനഫലം കണ്ടെത്തിയിരിക്കുന്നത്.
അതുകൊണ്ട് ചൂടു ചായ ശീലമാക്കിയിരിക്കുന്നവരോട് ഡോ. ഫര്‍ഹാദ് ഇസ്ലാമിയുടെ അഭ്യര്‍ത്ഥന ആ പതിവ് അവസാനിപ്പിക്കണമെന്നും ചൂടു കുറഞ്ഞ ചായ കുടിക്കണമെന്നുമാണ്. ഇറാനില്‍ 40 നും 75 നും ഇടയില്‍ പ്രായമുള്ള 50,045 ആളുകള്‍ക്കിടയിലാണ് ഈ പഠനം നടന്നത്. കൂടുതല്‍ ആളുകളും ആസ്വദിക്കുന്നത് ചൂടു കൂടിയ ചായ, കാപ്പി, വെള്ളം എന്നിവ കുടിക്കുന്നതിലാണ്. എന്നാല്‍ ഞങ്ങളുടെ പഠനം പറയുന്നത് ചൂടു പാനീയങ്ങളായ ചായ, കാപ്പി എന്നിവ കുടിക്കുന്നവരില്‍ അന്നനാളത്തിലെ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്.
അതുകൊണ്ട്് ചൂടു ചായയില്‍ തണുത്തപാല്‍ ചേര്‍ത്ത് കുടിക്കുക, അത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് കാന്‍സറിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.