നവജാത ശിശുക്കളെ ഉടനെ തന്നെ കുളിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എന്നാല്‍ കുഞ്ഞുങ്ങളെ ആദ്യമായി കുളിപ്പിക്കാന്‍ അത്ര ധൃതി പിടിക്കേണ്ടെന്നും അത് സാവധാനം ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും പുതിയ പഠനം. വൈകി കൂളിപ്പിക്കുന്നതു മൂലം ബ്രെസ്റ്റ് ഫീഡിംങ് നിരക്ക് വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ് പിറന്നുവീണതിന് ശേഷം പന്ത്രണ്ടോ അതിലേറെ മണിക്കൂറോ കഴിഞ്ഞ് കുളിപ്പിച്ചാല്‍ മതിയെന്നാണ്് ജേര്‍ണല്‍ ഓഫ് ഒബീസ്ട്രിക്, ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. ആയിരത്തോളം നവജാതശിശുക്കളിലും അമ്മമാരിലും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതില്‍ 448 കുഞ്ഞുങ്ങളെ പിറവിക്ക് ശേഷം ഉടന്‍ തന്നെ കുളിപ്പിക്കുകയുണ്ടായി. 548 കുഞ്ഞുങ്ങളെ വൈകിയും. ഇതില്‍ ആദ്യം പറഞ്ഞ വിഭാഗത്തിലെ മുലയൂട്ടല്‍ നിരക്ക് 59.8നിരക്കായിരുന്നുവെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിന്റേത് 68.2 ആയിരുന്നു.
കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുമായുള്ള സ്‌നേഹബന്ധം വര്‍ദ്ധിക്കുന്നതിനും ഇതു കാരണമാകുന്നു. വൈകി കുളിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികതാപനില സ്ഥിരമായി നില്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.