വൃദ്ധരായ മാതാപിതാക്കള്‍ സ്വന്തം മക്കളാല്‍ അവഗണിക്കപ്പെടുകയും തെരുവുകളിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയപ്പെടുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ഇതാ നേപ്പാളില്‍ നിന്ന് ഒരു ശുഭവാര്‍ത്ത.
മാതാപിതാക്കളുടെ വാര്‍ദ്ധക്യകാലത്ത് അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ മക്കള്‍ പണം നീക്കിവയ്ക്കണമെന്ന നിയമം കൊണ്ടുവരാനാണ് നേപ്പാള്‍ സര്‍ക്കാറിന്റെ നീക്കങ്ങള്‍. അതിന് വേണ്ടി. സീനിയര്‍ സിറ്റിസണ്‍ നിയമം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭയുടെ തീരുമാനം. ധനികരുടെ മാതാപിതാക്കളാണ് കൂടുതലായും അവഗണന നേരിടുന്നത്. അതുകൊണ്ട് മക്കളുടെ വരുമാനത്തിന്റെ അഞ്ചു മുതല്‍ പത്തുശതമാനം വരെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ മക്കള്‍ നിക്ഷേപിക്കേണ്ടി വരും. ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ മാതാപിതാക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് ഗവണ്‍മെന്‍ിന്റെ കണക്കുകൂട്ടല്‍.