Tag: old age depression

  • വാര്‍ദ്ധക്യത്തിലെ വിഷാദത്തിന് ഇതും കാരണമാകാം

    വാര്‍ദ്ധക്യത്തിലെ വിഷാദത്തിന് ഇതും കാരണമാകാം

    വാര്‍ദ്ധക്യത്തോട് അടുക്കുമ്പോള്‍ പലരിലും വിഷാദം രൂപപ്പെടുന്നത് സാധാരണമാണ്. ആ വിഷാദത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് അവര്‍ക്ക് കേള്‍വി ശക്തി നഷ്ടപ്പെടുന്നതോ കുറയുന്നതോ ആകാമെന്നാണ് ഇപ്പോള്‍ വിദഗ്ദരുടെ അനുമാനം. Jama otolarynngology head & neck surgery ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായവുമായി ബന്ധപ്പെട്ട കേള്‍വി പ്രശ്‌നങ്ങള്‍ വിഷാദത്തിലേക്ക് വഴിതുറക്കുന്നു എന്നാണ് ഇവരുടെ നിഗമനം. 70 വയസ് കഴിയുമ്പോഴേക്കും പലരിലും കേള്‍വി പ്രശ്‌നങ്ങള്‍ ഉടലെടുത്തുതുടങ്ങും.

    ചിലര്‍ക്ക് കേള്‍വി ശക്തി നഷ്ടപ്പെടും. എന്നാല്‍ ചിലരില്‍ മാത്രമേ ഇത് കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്യുന്നുള്ളൂ. യുഎസിലെ കൊളംബിയ  യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ പറയുന്നു. വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയുന്ന രോഗം തന്നെയാണ് ഇത്. ചികിത്സ നടത്തുകയാണെങ്കില്‍ വിഷാദത്തെ തടയാനും കഴിയും. പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്ക്കുന്ന ഒന്നാണ് കേള്‍വിക്കുറവ്. മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകും. ഉദാഹരണത്തിന് ഡിമെന്‍ഷ്യ.

error: Content is protected !!