പെണ്‍കുട്ടികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ?

ഇന്ത്യയില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണോ? നടുക്കമുളവാക്കുന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇ്ന്ത്യ. കാരണം അടുത്തയിടെ നടന്ന ചില പഠനം വെളിവാക്കിയത് ഭയാനകമായ ഈ സത്യമാണ്. ഇന്ത്യയിലെ നോര്‍ത്തേണ്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനമാണ് ഇത് വെളിപെടുത്തിയത്. ഗവണ്‍മെന്റ് വിവരമനുസരിച്ച് കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഇവിടെയുള്ള 132 ഗ്രാമങ്ങളില്‍ 216 കുഞ്ഞുങ്ങളാണ് പിറന്നത്. എന്നാല്‍ അതില്‍ ഒന്നുപോലും പെണ്‍കുഞ്ഞുണ്ടായിരുന്നില്ല.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചില വിദഗ്ദരുടെ അഭിപ്രായത്തില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടിയ പെണ്‍ഭ്രൂണഹത്യകളാണ് ഇതിന് കാരണമെന്നാണ്. വെറും യാദൃച്ഛികമെന്നോ വൈദ്യശാസ്ത്രപരമായ പ്രശ്‌നങ്ങളാലെന്നോ അതുകൊണ്ടുതന്നെ ഇതിനെ വിലയിരുത്താനുമാവില്ല. പെണ്‍കുഞ്ഞുങ്ങള്‍ സമൂഹത്തിന്റെ ബാധ്യതയും കുടുംബത്തിന്റെ ഭാരവുമാണെന്ന തെറ്റുദ്ധാരണയാണ് പെണ്‍കുഞ്ഞുങ്ങളെ പിറന്നുവീഴാന്‍ പോലും സമ്മതിക്കാത്തത്. ആണ്‍കുട്ടികള്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്താന്‍ പ്രാപ്തിയുള്ളവരുമാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ശരിയായ ബോധവത്ക്കരണം നടത്താന്‍ ഭരണതലത്തില്‍ കാര്യക്ഷമമായ മുന്നേറ്റങ്ങള്‍ നടന്നിട്ടുമില്ല. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തിയുള്ള അബോര്‍ഷന്‍ കുറ്റകരമാക്കിയുള്ള നിയമം 1994 മുതല്‍ ഇന്ത്യയില്‍ നിലവിലുണ്ട്. എങ്കിലും പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന കിരാതത്വം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 2011 ലെ കണക്കുപ്രകാരം 1000 ആണുങ്ങള്‍ക്ക് 943 പെണ്‍കുട്ടികള്‍ എന്നായിരുന്നു കണക്ക്. 2015 ലെ ഗവണ്‍മെന്റ് കണക്കുപ്രകാരം ദിവസം 2000 പെണ്‍ഭ്രൂണങ്ങള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നുണ്ട് എന്നാണ്.

error: Content is protected !!