കൂര്‍ക്കം വലിക്കാറുണ്ടോ?

ജീവിതത്തില്‍ ഒരിക്കലെങ്കിലും കൂര്‍ക്കം വലിക്കാത്തവരുണ്ടാകില്ല. പക്ഷേ കൂര്‍ക്കം വലി തങ്ങള്‍ക്ക് തന്നെ ഭാരമായിത്തോന്നുണ്ടെങ്കില്‍ അതിന് അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്. കാരണം കൂര്‍ക്കംവലിക്കാരുടെ അനുബന്ധ പ്രശ്‌നങ്ങളാണ് പകലുറക്കം. മന്ദത, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരല്‍ തുടങ്ങിയവയെല്ലാം.

കൂര്‍ക്കംവലിക്കാരുടെയെല്ലാം പൊതു പ്രത്യേകത പൊണ്ണത്തടിയാണ്. കൂര്‍ക്കംവലിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്തുന്നവരില്‍ ഭൂരിപകഷവും പൊണ്ണത്തടിയന്മാരാണ് എന്നാണ് വിദഗ്‌രുടെ അഭിപ്രായം. കൂര്‍ക്കംവലി  പ്രശ്‌നകാരിയായി മാറുമ്പോള്‍ അതിനെ ഒബ്‌സ്്ട്രകറ്റീവ് സ്ലീപ് അപ്നിയ എന്നാണ് വിളിക്കുന്നത്. കൂjര്‍ക്കംവലി മൂലം ശ്വാസം തടസപ്പെടുകയോ നിന്നുപോകുകയോ ചെയ്യുന്ന അവസ്ഥയാണിത്. സാധാരണയായി എട്ടുമണിക്കൂറാണ് ഒരു മനുഷ്യന്‍ ഉറങ്ങേണ്ടത്. എന്നാല്‍ കടുത്തകൂര്‍ക്കംവലിക്കാര്‍ ഓരോ അഞ്ചുമിനിട്ടിലും ഉറക്കംമുറിയുന്നവരാണ്. മുപ്പതുസെക്കന്റ് തോറും ഇവര്‍ ഞെട്ടിയുണരാറുണ്ട്. എന്നാല്‍ പാതി ഉറക്കത്തിലായതുകൊണ്ട് ഇവര്‍ അതേക്കുറിച്ച് അറിയാറുമില്ല. ഫലമോ നല്ലൊരു ഉറക്കം ഇവര്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് പകലുറക്കവും ക്ഷീണവും ഇവര്‍ക്ക് അനുഭവപ്പെടുന്നത്.

കൂടാതെ ഹൈ ബിപി, പ്രമേഹം തുടങ്ങിയവയും പിടികൂടാം. ദീര്‍ഘനാളായി കൂര്‍ക്കംവലിക്കുന്നവര്‍ക്ക് മറവി മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൂര്‍ക്കംവലിയെ നിസ്സാരപ്രശ്‌നമായി ഒരിക്കലും കാണരുത്. ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്.

error: Content is protected !!