എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? വിശക്കുന്നതുകൊണ്ട് എന്നോ ആരോഗ്യത്തിന് വേണ്ടിയെന്നോ ആയിരിക്കും നമ്മുടെ മറുപടി. ഇവ ശരിയായിരിക്കുമ്പോൾ തന്നെ ഇവയ്‌ക്കൊപ്പം ഒരു മറുപടി കൂടിയുണ്ട്. സൗന്ദര്യത്തിന് വേണ്ടിയാണ് അത് എന്നാണ് ആ മറുപടി. ശരീരത്തിന് ആരോഗ്യം നല്കാൻ മാത്രമല്ല കൃത്യമായ രീതിയിലും വേണ്ട അളവിലും ചില ഭക്ഷണപദാർത്ഥങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നമുക്കും സ്വഭാവികമായ സൗന്ദര്യം ആർജിച്ചെടുക്കാവുന്നതേയുള്ളൂ. സൗന്ദര്യം ത്വക്കുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ത്വക്കാണ് നമ്മുടെ പ്രായവും സൗന്ദര്യവും തിട്ടപ്പെടുത്തുന്ന ഒരു ഘടകം. അതുകൊണ്ട് ത്വക്കിന്റെ മൃദുത്വവും യൗവനവും സൗന്ദര്യപരിപാലനയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട്, സൗന്ദര്യം നിലനിർത്താനും ത്വക്കിന്റെ മൃദുത്വം നേടാനും താഴെപറയുന്നവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
സൗന്ദര്യം ‘പിടിച്ചുനിർത്താം’
Date:
വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച്, മുന്തിരിങ്ങ, നാരങ്ങ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയിലുള്ള സ്‌കിൻ സ്മൂത്തിങ് കൊളേജൻ ത്വക്കിന്റെ സൗന്ദര്യം നിലനിർത്താൻ ഏറെ സഹായകമാണ്. ഇതിന് പുറമെ വിറ്റമിൻ സി ഒരു ആന്റി ഓക്‌സിഡന്റു കൂടിയാണ്. സൂര്യരശ്മികൾ പതിക്കുന്നതുവഴി ശരീരത്തിലുണ്ടാകുന്ന കുറവുകൾ പരിഹരിക്കാൻ ഇത് സഹായിക്കും.
ബ്ലൂ ബെറിയാണ് മറ്റൊരു പഴവർഗ്ഗം. ആന്റി ഓക്‌സിഡന്റ് എന്നതിന് പുറമേ ഇതിന് കാൻസറിനോട് പോരാടാനുള്ള കഴിവുമുണ്ട്. ശരീരത്തിലെ രക്തഓട്ടം വർദ്ധിപ്പിക്കാൻ സഹായകമാണ് ഗ്രീൻ ടീ. ശരീരത്തിന്റെ തിളക്കം നേടിയെടുക്കുന്നതിന് പുറമെ രണ്ടു മുതൽ ആറുവരെ കപ്പ് ഗ്രീൻ ടീ എല്ലാദിവസവും കുടിക്കുകയാണെങ്കിൽ അത് സ്‌കിൻ കാൻസറിനെയും പ്രതിരോധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയ സാഫ്ഫർ ഓയിൽ ത്വക്കിന്റെ വരൾച്ച തടയുന്നു. ചീരയും പച്ചിലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ത്വക്കിന്റെ സൗന്ദര്യത്തിന് ഗുണം ചെയ്യുന്നവയാണ്. ഓറഞ്ചിലേതുപോലെ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങിലും. ശരീരത്തിലെ ചുളിവുകൾ നികത്തി ത്വക്കിന് മിനുസം നല്കാൻ ഇതേറെ സഹായകരമാണ്. ത്വക്കിന്റെ യുവത്വം നിലനിർത്താൻ തക്കാളിയും ഏറെ പ്രയോജനം ചെയ്യും.