വായുമലിനീകരണം മൂലം ഇങ്ങനെയും സംഭവിക്കാം

Date:

spot_img

വായുമലിനീകരണം ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കുന്നുവെന്ന് പുതിയ ഗവേഷണഫലങ്ങൾ. ടൈപ്പ് 2 പ്രമേഹത്തിന്  ഏഴിൽ ഒരാൾക്ക് എന്ന കണക്കിൽ വായുമലിനീകരണം കാരണമാകുന്നുണ്ടത്രെ.  3.2 മില്യൻ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  ചെറിയ തോതിലുള്ള വായുമലിനീകരണം പറയത്തക്ക ദോഷങ്ങൾ സൃഷ്ടിക്കാതെ പോകുമ്പോൾ ഗുരുതരമായവ ഇത്തരം പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മലിനീകരണം മൂലമുണ്ടാകുന്ന പ്രമേഹം വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്നും ഇതൊരു ആഗോളപ്രതിഭാസമാണെന്നുമാണ് റിപ്പോർട്ടുകൾ.

പൊണ്ണത്തടിയുമായി മാത്രം ബന്ധപ്പെട്ടാണ് അടുത്തകാലം വരെ ടൈപ്പ് 2 പ്രമേഹത്തെ നിർവചിച്ചിരുന്നതെങ്കിൽ പുതിയ പഠനങ്ങളാണ് അവയ്ക്ക് മലിനീകരണവുമായി കൂടി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇനി എങ്ങനെയാണ്  മലിനീകരണം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത് എന്ന് നോക്കാം.

വായുവിൽ കലർന്നിരിക്കുന്ന മാലിന്യങ്ങൾ ഹോർമോൺ ഇൻസുലിനോട് സ്വഭാവികമായി പ്രതികരിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയ്ക്കുന്നു. ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ് ഇത് അറിയപ്പെടുന്നത്. തന്മൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ ലെവൽ വർദ്ധിക്കുകയും ഇത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുകയും ചെയ്യുന്നു. സെന്റ് ലൂയിസ് മിസൗറിയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി  സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ എട്ടരവർഷം നീണ്ട പഠനങ്ങളാണ് ഈ  നിഗമനത്തിലെത്തിയിരിക്കുന്നത്. ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്ത് മാഗസിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മലിനീകരണവുമായി ബന്ധപ്പെട്ട പ്രമേഹരോഗങ്ങൾ വർദ്ധിക്കുമ്പോൾ പരിസ്ഥിതിസംരക്ഷണത്തിന് നാം കൂടുതൽ പ്രാധാന്യം നല്കേണ്ടിയിരിക്കുന്നുവെന്നാണ് ഇത്തരം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

More like this
Related

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം....

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്....
error: Content is protected !!