ഓഫീസിലെ ടെന്‍ഷന്‍ കൊണ്ടാണ് മാനുവല്‍ വീട്ടിലെത്തിയത്. അപ്പോള്‍ എട്ടുവയസ്സുകാരനായ മകന്‍ ആരോണ്‍ ചിത്രരചനയിലേര്പ്പെട്ടിരിക്കു
സങ്കടപ്പെട്ട് ആരോണ്‍ എണീറ്റുപോയി. പിന്നീടിതേവരെ പടം വരയ്ക്കാനായി അവന്‍ തുനിഞ്ഞിട്ടേയില്ല. ആരോണ്‍ ഭാവിയില്‍ ഒരു വലിയ ചിത്രകാരനാവുമായിരുന്നോ എന്നൊന്നും സംശയിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യേണ്ടതില്ല. വരയുടെ നൈസര്‍ഗികമായ പ്രതിഭ അവനിലുണ്ടായിരുന്നുവെങ്കില്‍ അവന്‍ തുടര്‍ന്നും വരയ്ക്കുക തന്നെ ചെയ്യുമായിരുന്നു. അതവിടെ നില്‍ക്കട്ടെ. നമുക്ക് ചെല്ലേണ്ടതു മാനുവലിന്റെ വാക്ക് ആരോണിലുണ്ടാക്കിയ പ്രതികരണത്തിലേക്കാണ്. വരയ്ക്കുക എന്നത് ഒരു ചീത്ത പ്രവൃത്തിയും അതൊരു പാഴ്‌ച്ചെലവും ആണെന്നുള്ള ചിന്തയിലേക്കാണ് ആരോണിന്റെ മനസ്സ് സഞ്ചരിച്ചത്. അതുകൊണ്ടുതന്നെ സങ്കടത്തോടെയാണെങ്കിലും അത് ഉപേക്ഷിക്കാന്‍ അവന്‍ നിര്‍ബന്ധിതനായി.
അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളോ മറ്റുള്ളവരോ അവരുടെ മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് കുട്ടികളോട് പറയുന്ന ഇത്തരം കാര്യങ്ങള്‍ അവരെ ഏതുതരത്തിലാണു ബാധിക്കുന്നതെന്നും അതവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെങ്ങനെയെന്നും ഒരിക്കലെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും ഉദ്ദേശിക്കാത്ത ഫലമായിരിക്കും നിങ്ങളുടെ വാക്കുകള്‍ കുട്ടികളിലുണ്ടാക്കുക. അതുകൊണ്ട് അവരോട് സംസാരിക്കുമ്പോള്‍ കരുതലുണ്ടായിരിക്കണം.
കളികള്‍ക്കിടയില്‍ എന്തോ കുസൃതി കാട്ടിയതിന് ജസ്റ്റിന്‍ എന്ന ഏഴുവയസ്സുകാരനോട് അവന്റെ കൂട്ടുകാരിലൊരുവന്‍ പറഞ്ഞു. ”നീ മഹാ ചീത്തയാ, നിന്നോട് കൂട്ടുകൂടാന്‍ കൊള്ളില്ല.” മുറിവേല്‍പ്പിക്കപ്പെട്ട മനസ്സോടെയാണ് ജസ്റ്റിന്‍ അമ്മയുടെ അടുക്കലെത്തിയത്.
”ഞാന്‍ ചീത്തയാണോ അമ്മേ, എന്നോട് കൂട്ടുകൂടാന്‍ കൊള്ളില്ലേ,” മകനെക്കാളേറെ അമ്മയ്ക്കാണ് അതു നൊന്തത്. അമ്മ മകനെ തന്നോട് ചേര്‍ത്തണച്ചുകൊണ്ട് ആശ്വസിപ്പിച്ചു.
”ആരുപറഞ്ഞു ഈ നുണ? എന്റെ മോന്‍ നല്ലതാ. ബഹുമിടുക്കന്‍.” കൂട്ടുകാരന്‍ പറഞ്ഞത് നുണയാണെന്നും അമ്മ പറഞ്ഞതു സത്യമാണെന്നും ജസ്റ്റിനു മനസ്സിലായി. ഇതില്‍നിന്നും വിരുദ്ധമായ ഒരു മറുപടിയാണ് അവനു അമ്മ നല്‍കിയിരുന്നതെങ്കിലോ? അതവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാവുമായിരുന്നി
കുട്ടികളുടെ ശാഠ്യം കാണാന്‍, അവരെ കുരങ്ങു കളിപ്പിക്കാന്‍ കൂടപ്പിറപ്പുകള്‍, ചിലപ്പോള്‍ മാതാപിതാക്കന്മാരും ചില ‘നമ്പറു’ കള്‍ ഇറക്കാറുണ്ട്. ”നിന്നെ കാട്ടില്‍ കിടന്നു കിട്ടിയതാ, ധര്‍മ്മക്കാരോട് പണം കൊടുത്ത് വാങ്ങിയതാ, തോട്ടില്‍ ഒഴുകി വന്നപ്പോള്‍ പിടിച്ചു കയറ്റിയതാ” എന്നിങ്ങനെ. താന്‍ അനാഥനാണെന്നും തനിക്കിവിടെ കിട്ടുന്ന സ്‌നേഹവും പരിഗണനയും അര്‍ഹതപ്പെട്ടതല്ലെന്നുമുളള ചിന്തയും സങ്കടവുമാണ് ഇത്തരം തമാശകള്‍ ചിലപ്പോള്‍ കുട്ടിയിലുണ്ടാക്കുക.
”നിന്നെ എന്തിനു കൊള്ളാം. ആ പീലിപ്പോസിന്റെ മകന്‍ ഷിബുവിനെ കണ്ടുപഠിക്ക്. എന്തു മിടുക്കനാ അവന്‍.” ബിനുവിനോട് മാതാപിതാക്കള്‍ പറയാറുണ്ടായിരുന്നതാണ് ഈ വാചകം. ചെറുപ്പത്തിലെ തനിക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റ് ജീവിതകാലം മുഴുവന്‍ അവനെ വേട്ടയാടുകയുണ്ടാ യി. താന്‍ നിസ്സാരനും ഷിബു വലിയവനുമാണെന്ന വിശ്വാസം നാലാളറിയുന്ന ഒരു രംഗത്ത് അവനെ ലബ്ധപ്രതിഷ്ഠനാക്കിയപ്പോഴും കള്ളക്കടത്തും വ്യഭിചാരവും നടത്തി ഷിബു ജയിലറയ്ക്കുള്ളിലായപ്പോഴും അവനെ വിട്ടുമാറിയിരുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുതത. മറ്റൊരുത്തനെ ചൂണ്ടിയുള്ള കണ്ടുപഠിക്കല്‍ എന്ന പ്രക്രിയ ബിനുവിനെ ഷിബുവിലെത്തിച്ചില്ലെന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മറ്റു ചില സംഭവങ്ങളില്‍ അങ്ങനെയും അരങ്ങേറാറുണ്ട്. തന്റെ വഴിയേക്കാള്‍ നല്ല വഴി മറ്റൊരുത്തന്റേതാണെന്ന മിഥ്യാധാരണയില്‍ തന്റെ ശരിയെ വഴിവക്കിലുപേക്ഷിച്ച് അന്യന്റെ തെറ്റിനെ പിന്തുടര്‍ന്ന് നാശത്തിന്റെ ആഴക്കടലില്‍ വീണുപോകുന്നവര്‍. ഇവിടെ ആരാണിതിനുത്തരവാദി? മക്കളോ, മാതാപിതാക്കളോ?
”മോന്റെ പേരെന്താ?” അതിഥി സോനുവിനോടു ചോദിച്ചു. അവനുത്തരം പറയാന്‍ ഇത്തിരി വൈകിയതേയുള്ളൂ. അമ്മ ഉടനെ പ്രഖ്യാപിച്ചു. ”അവനിത്തിരി നാണം കൂടുതലാ. പേരുപറയില്ല.” സോനുവിനപ്പോള്‍ മനസ്സിലായി. തനിക്ക് നാണം കൂടുതലാണ്. അതുകൊണ്ട് ആരു ചോദിച്ചാലും പേരു പറയരുത്. അതിഥികള്‍ക്കൊപ്പം കുട്ടികളെ ഭക്ഷണത്തിനിരുത്തുവാന്‍ പല അമ്മമാര്‍ക്കും മടിയാണ്. കുട്ടി വികൃതി വല്ലതും കാണിച്ച് അതിഥിക്ക് ബുദ്ധിമുട്ടു സൃഷ്ടിച്ചാലോ? ഇതേ പ്രശ്‌നംതന്നെയാണ് പാര്‍ട്ടികള്‍ക്ക് പോകുമ്പോഴും കുട്ടികളെ ഒഴിവാക്കുന്നതിനു പിന്നില്‍. മാത്രമല്ല തങ്ങളുടെ സൗകര്യവും മാതാപിതാക്കള്‍ പരിഗണിക്കുന്നു. തല്‍ഫലമായി കുട്ടി സമൂഹത്തില്‍നിന്ന് പിന്‍വാങ്ങുന്നു. മറ്റുള്ളവരുമായി ഇടപെടുന്നതിനും സമൂഹമധ്യത്തിലേക്കു മുന്നേറുന്നതിനും കുട്ടിക്കു പ്രതിബന്ധമാകുകയും ചെയ്യുന്നു. വീട്ടില്‍ അടച്ചുപൂട്ടി കര്‍ശന നിയന്ത്രണത്തില്‍ വളര്‍ത്തുന്ന, കളിക്കളങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ബാല്യങ്ങള്‍ അന്തര്‍മുഖത്വത്തിന്റെ ഇടനാഴികകളില്‍ തളയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.
തന്റെ കുട്ടിയെ എവിടെയും ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള മാതാപിതാക്കളുടെ നിരന്തരശ്രമം കുട്ടികളില്‍ അനാരോഗ്യകരമായ മത്സരബുദ്ധിയാണു സൃഷ്ടിക്കുന്നത്. അന്യനെ പിന്നിലാക്കി, തനിക്ക് ഒന്നാമനാകണമെങ്കില്‍, നേരിന്റെ വഴികള്‍ തടസ്സമാകുന്നുവെങ്കില്‍ എതിരാളിയെ ഏതെങ്കിലും തരത്തില്‍ തോല്‍പ്പിക്കേണ്ടിയിരിക്കുന്നു
തന്റെ മക്കളുടെ സ്‌നേഹം തനിക്കു മാത്രം ലഭിച്ചാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന ചില അമ്മമാരെ കൂട്ടുകുടുംബങ്ങളില്‍ കാണാം. അവരെ സ്വാര്ത്ഥരാക്കിത്തീര്ക്കുന്
കടയില്‍ പോയി ”ഞാന്‍ സാധനം വാങ്ങാം” എന്നു പറയുന്ന ഏഴുവയസ്സുകാരനോട് ”യ്യോ, വണ്ടി! ബഹളം! പോരാഞ്ഞ് കണക്കിലും കാര്യത്തിലും കടക്കാരന്‍ നിന്നെ പറ്റിക്കുകയും ചെയ്യും” എന്നാവും ചില അ മ്മമാരുടെ പ്രതികരണം. ബാലഗോപാലനെ എണ്ണ തേപ്പിച്ചു കുളിപ്പിക്കുമ്പോള്‍ ”ഞാന്‍ സോപ്പു തേക്കാം” എന്നോ ”എന്റെ ചെരിപ്പു ഞാന്‍ തേച്ചു കഴുകാം” എന്നോ കുട്ടി ആഗ്രഹിക്കുമ്പോള്‍ അതൊക്കെ അമ്മ ചെയ്തുതരാം എങ്കിലേ വൃത്തിയാകൂ എന്നായിരിക്കും അമ്മയുടെ വിശ്വാസം. സ്വന്തം കാര്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ താന്‍ പ്രാപ്തനല്ലെന്നു കുട്ടി അപ്പോള്‍ കണക്കുകൂട്ടും. ആ കണക്കുകൂട്ടലോടെ അവന്‍ തുടര്‍ന്നു ജീവിക്കുകയും ചെയ്യുന്നു. ”അമ്മേ എന്റെ പാന്റ്‌സ്” എന്നും ”അമ്മേ എന്റെ ഷര്‍ട്ട്” എന്നും മുപ്പതിലെത്തിനില്‍ക്കുമ്പോഴും മകന്‍ ആവശ്യപ്പെടുമ്പോള്‍ അമ്മയുടെ ‘ടോണ്‍’ മാറും, ഇനിയും ഞാന്‍ തന്നെ വേണോ എ ന്ന്. പിന്നെ അമ്മയുടെ റോള്‍ ഭാര്യ ഏറ്റെടുക്കുന്നു. തന്റെ ഏറ്റവും നിസ്സാരമായ ആവശ്യങ്ങള്‍പോലും സ്വയം സാധിക്കുവാന്‍ കഴിയാതെ, അന്യനെ ആശ്രയിക്കേണ്ടിവരുന്ന ദുരന്ത വ്യക്തിത്വമാണ് ഇവിടെ വെളിവാകുന്നത്.
ചുരുക്കത്തില്‍, ഒരു വ്യക്തിയുടെ രൂപീകരണത്തില്‍ കുട്ടിക്കാലവും അതിനോട് ബന്ധപ്പെട്ട സംഭവങ്ങളും അതിന്റെ സ്രഷ്ടാക്കളും വലിയൊരു പങ്കാണ് വഹിക്കുന്നത്.
വിനായക് നിര്‍മ്മല്‍