പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നചിന്ത ഇതാണ്. എത്രയോ അനേകം ദിവസങ്ങളുടെ ആകെത്തുകയാണ് ജീവിതം. എന്നാല്‍ മരണമോ ഒരു നിമിഷനേരം കൊണ്ട് എല്ലാം അവസാനിക്കുന്നു.. എത്ര വര്‍ഷങ്ങള്‍ അദ്ധ്വാനിച്ചാണ് ഒരുവന്‍ സമ്പത്ത് സ്വരുക്കൂട്ടുന്നത്. എന്നാല്‍ അത് ഇല്ലാതാകാന്‍ ഒരു നിമിഷം മതി.. ആരോഗ്യം ഉണ്ടാക്കിയെടുക്കാന്‍ നാം എത്രയോ കഷ്ടപ്പെടുന്നു.. പക്ഷേ അത് നശിക്കാന്‍ ചെറിയൊരു പനിക്ക് പോലും വളരെ എളുപ്പം കഴിയുന്നു. ഒരാളുടെ ഹൃദയം കീഴടക്കാന്‍ ഒരു പര്‍വ്വതം കീഴടക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ്. പക്ഷേ അയാളെ ഹൃദയത്തില്‍ നിന്ന് പുറത്താക്കാനോ അല്ലെങ്കില്‍ ഒരാളെ ഹൃദയത്തില്‍ നിന്ന് പടിയിറക്കി വിടാനോ എത്രയെളുപ്പമാണ്.. മത്സരപ്പരീക്ഷയില്‍ പങ്കെടുക്കാന്‍ എത്ര നാളെത്തെ ശ്രമമാണ്. പക്ഷേ തോല് വിയോ വിജയമോ ഉണ്ടാകുന്നത് മത്സരസമയത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ്.. അതുപോലെ നാം നേടിയെടുക്കുന്ന സല്‍പ്പേരു നശിപ്പിക്കാന്‍ നമ്മുടെ തന്നെ ചെറിയൊരു വീഴ്ചയ്‌ക്കോ അല്ലെങ്കില്‍ ഒരു ആരോപണത്തിനോ പോലും വളരെ എളുപ്പത്തില്‍ സാധിക്കുന്നു.
എല്ലാം ഒരു നിമിഷത്തിന്റെ ഫലമാണെന്നും അതിനിടയില്‍ നമുക്കെന്തെല്ലാം സംഭവിക്കാമെന്നും ഒരു തോന്നലുണ്ടാവുകയാണെങ്കില്‍ അല്ലെങ്കില്‍ അത് ഒരുബോധ്യമായി വളര്‍ത്തുകയാണെങ്കില്‍ അത് നമ്മുടെ ജീവിതത്തിന്റെ കാഴ്ചപ്പാടുകളെക്രിയാത്മകമായി ബാധിക്കും. നേട്ട’ങ്ങളില്‍ അമിതമായി അഹങ്കരിക്കാതെ, കോട്ട’ങ്ങളില്‍ അത്യധികമായി മനസ്സ് മടുക്കാതെ.. ആഴത്തില്‍ വേരോട്ട’മില്ലാതെയുള്ള വെറുപ്പില്‍ നിന്നും നിത്യമായ പിണക്കങ്ങളില്‍ നിന്നും അത് നമ്മെ രക്ഷിക്കും. പോരാ’ട്ടങ്ങളെയും തലക്കനക്കങ്ങളെയുമെല്ലാം നിര്‍മമ്മതയോടെ നോക്കിക്കാണാനും സാധിക്കും. അതുകൊണ്ട് ഒരു നിമിഷത്തെ ധ്യാനിക്കുക.. ഒരു നിമിഷം ധ്യാനിക്കുക.. എല്ലാം ശരിയാകും..