വായനയുടെ ലോകത്ത് പുതിയൊരു സൗന്ദര്യശാസ്ത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്ന ‘ഒപ്പ’ത്തിന്റെ രണ്ടാം ലക്കമാണിത്. കഴിഞ്ഞ ലക്കം അനേകരിലേക്ക് എത്തിക്കഴിഞ്ഞു. ഒരുപാട് പ്രതികരണങ്ങൾ അവയ്ക്ക് ലഭിക്കുകയുമുണ്ടായി. അത്തരം പ്രതികരണങ്ങൾ അടുത്ത ലക്കം മുതൽ പ്രസിദ്ധീകരിച്ചുതുടങ്ങും.
ഈ ലക്കം രണ്ട് പ്രധാന വിഷയങ്ങളാണ് ‘ഒപ്പം’ കൈകാര്യം ചെയ്യുന്നത്. സമൂഹത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന വിധവകളുടെ ജീവിതവും കുടുംബങ്ങളിൽ പോലും ലൈംഗികപീഡനത്തിന് ഇരകളാകുന്ന ആൺകുട്ടികളുടെ ജീവിതവും. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സൗണ്ട് ഡിസൈനർ സനൽ ജോർജുമായുള്ള അഭിമുഖവും ഈ ലക്ക ത്തിന്റെ ഹൈലൈറ്റാണ്.
ഓരോ ലക്കവും സവിശേഷമായി പുറത്തിറക്കാ നാണ് ഞങ്ങൾ ശ്രമിക്കുന്നത്. നിർദേശങ്ങളും തിരുത്തലുകളും അഭിപ്രായങ്ങളുമായി നിങ്ങൾ ഒപ്പമുണ്ടാവുമല്ലോ?