ഇരുത്തം കുറയ്ക്കാം… രോഗങ്ങളെ അകറ്റാം…

ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടീവി എന്നിവയുടെ മുന്നിലോ, അല്ലെങ്കില്‍ വെറുതെയോ ഒരാള്‍ ഇരുന്നുകൊണ്ട് ചിലവിടുന്ന സമയം ഒമ്പത് മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ്. അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷഫലങ്ങള്‍ ഭയാനകമാണ്. തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍നേരം ഇരിക്കുമ്പോള്‍ നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറഞ്ഞു തുടങ്ങുന്നു. ഇരിക്കുന്ന സമയം അധികരിക്കുന്തോറും ഇന്‍സുലിന്‍ ചുരത്തുന്നതിന് തടസ്സം സംഭവിച്ച് പ്രമേഹത്തെ സ്വീകരിക്കാന്‍ ശരീരം സജ്ജമാകുന്നു. 

ശരീരം ചലിക്കുമ്പോഴാണ് രക്തപ്രവാഹം സന്തുലിതമാകുന്നതും, ഭക്ഷണം ശരിയാംവണ്ണം ദഹിക്കുന്നതുമെല്ലാം. ഒരേ സ്ഥലത്ത് തന്നെ വളരെയധികം സമയം ഇരിക്കുന്നവര്‍ക്ക് ഈ കാര്യങ്ങളൊന്നും ശരിയാംവണ്ണം നടക്കാറില്ല. അതുകാരണം ശാരീരികമായ പ്രശ്നങ്ങള്‍ ഓരോന്നായി തലപൊക്കി തുടങ്ങും.
നമ്മുടെ ശരീരത്തില്‍ നല്ല കൊഴുപ്പ്, ചീത്ത കൊഴുപ്പ് എന്നിങ്ങനെ രണ്ടിനമുണ്ട്. ചീത്ത കൊഴുപ്പ് ഭക്ഷണത്തിലൂടെയും, നല്ല കൊഴുപ്പ് വ്യായാമം, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയും ലഭിക്കുന്നു. ഇരുപത്തിനാല് മണിക്കൂറില്‍ പത്ത് മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെ ഇരിക്കുന്നതുകൊണ്ട്‌ ആരോഗ്യത്തിനു ആവശ്യമായ നല്ല കൊഴുപ്പ് കുറഞ്ഞ് ചീത്ത കൊഴുപ്പ് വര്‍ദ്ധിക്കുമ്പോള്‍ ഹൃദയസ്തംഭനം ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ ഉണ്ടായേക്കാം. കഴുത്തുവേദനയും, നടുവേദനയും ഉണ്ടാവും. മുട്ടുകളില്‍ വേദന അനുഭവപ്പെടും. ഏറെ നേരം ഇരുന്നുകൊണ്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുള്ളവര്‍ക്ക് ഇവയെല്ലാം സഹജമായ ബുദ്ധിമുട്ടുകളാണ്. 

ഇരിക്കുമ്പോള്‍ നമ്മുടെ ഇരിപ്പിടവും മേശയും തമ്മിലുള്ള വിടവും, ഉയരവ്യത്യാസവും ശരിയായിരിക്കേണ്ടത് അത്യാവശ്യമാണ്. മേശയുടെ ഉയരം മുട്ടുകൈകളെക്കാള്‍ വളരെ ഉയരത്തിലായിരിക്കാനും പാടില്ല. വളരെ താഴെയാവാനും പാടില്ല. നെഞ്ചിനു നേരെയായിട്ടുള്ളതാണ് ശരി. മാത്രമല്ല, മുതുകുഭാഗം വളയാതെ നേരെ ഇരിക്കുന്നപോലുള്ള ഇരിപ്പിടങ്ങളാണ് വേണ്ടത്. മുതുകിന് സപ്പോര്‍ട്ടായി ബാക്ക് റെസ്ട്ടുള്ള കുഷ്യന്‍ വെയ്ക്കുന്നതും നല്ലതാണ്. ഇനി ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കാനാവില്ല എന്നുള്ളവര്‍ മണിക്കൂറില്‍ ഓരോ തവണയും മൂന്നു മുതല്‍ അഞ്ചു മിനിറ്റ് നേരം കൈകാലുകള്‍ മടക്കുകയും, നിവര്‍ത്തുകയും വേണം. ഇതുകൊണ്ട് മുതുകുഭാഗത്തെ പേശികള്‍ അല്പം അയഞ്ഞു വരും. രാവിലെ എഴുന്നേറ്റയുടനെ ശരീരത്തിനു ഇറുക്കമുള്ളതായി തോന്നിയാലോ, അവിടവിടെ കോച്ചിപ്പിടുത്തം പോലെയോ തോന്നിയാലുടനെ അശ്രദ്ധ കാണിക്കാതെ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കേണ്ടതാണ്.

error: Content is protected !!