ദിവസത്തില്‍ പല തവണ വെള്ളം കുടിക്കാറുണ്ടെങ്കിലും അത് കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളാണ് ഉണ്ടാകുന്നതെന്ന് പലരും അറിയാറില്ല. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് എണീല്ക്കുമ്പോഴേ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പ്രഭാതഭക്ഷണത്തിന് മുമ്പു ശരീരത്തിലുള്ള വിഷാംശം നീക്കം ചെയ്യുന്നതിനും സഹായിക്കും.
ദഹനത്തിന് ഏറെ സഹായകമാകാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്പ് വെള്ളം കുടിക്കുന്നത് .
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായിട്ടാണ് കുളിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത്. രാത്രിയിലെ ജലനഷ്ടം പരിഹരിക്കാന്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്പും വെള്ളം കുടിക്കണം.