ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. വേള്‍ഡ് ഓറല്‍ ഹെല്‍ത്ത് ഡേയോട് അനുബന്ധിച്ചാണ് യുവജനങ്ങള്‍ക്കിടയിലുള്ള ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തത്.
ലോക ജനസംഖ്യയിലെ 90 ശതമാനം യുവജനങ്ങളും അവരുടെ ജീവിതകാലത്ത് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ദന്തക്ഷയം, വായ്ക്കുള്ളില്‍ വേദന,വായ്‌നാറ്റം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ നാലില്‍ മൂന്ന് എന്ന കണക്കില്‍ യുവജനങ്ങള്‍ക്ക് ഉണ്ടാകാറുണ്ട്. പുകവലിയും മദ്യപാനവും ഓറല്‍ ഹെല്‍ത്തിനെ അപകടത്തിലാക്കുന്ന ഘടകങ്ങളില്‍ മുമ്പന്തിയില്‍ നില്ക്കുന്നുണ്ട്. . വായുടെ ദുര്‍ബലമായ ആരോഗ്യം പ്രായപൂര്‍ത്തിയാകുമ്പോള്‍ മറ്റ് പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നുണ്ട്. അതുകൊണ്ട് ചെറുപ്രായത്തിലേ ഓറല്‍ ഹെല്‍ത്തിന്റെ കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുകയും ആരോഗ്യം പരിരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.