എട്ടില്‍ ഒരാള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍, ഞെട്ടിക്കുന്ന വിവരങ്ങളുമായി മെഡിക്കല്‍ ശാസ്ത്രം

സ്ത്രീകള്‍ക്കിടയില്‍ ബ്രെസ്റ്റ് കാന്‍സര്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് സൂചനകള്‍. പുതിയൊരു പഠനം പറയുന്നത് എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ട് എന്നാണ്. ഈ വര്‍ഷം മാത്രമായി അമേരിക്കയില്‍ പുതിയതായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 268,600 ബ്രെസ്റ്റ് കാന്‍സര്‍ കേസുകളാണ്. മാറിടത്തില്‍ മുഴ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമാണ് പല സ്ത്രീകളും ബ്രെസ്റ്റ് കാന്‍സര്‍ പരിശോധനയ്ക്കായെത്തുന്നത്. എന്നാല്‍ ഇതുകൂടാതെ മറ്റ് പല ലക്ഷണങ്ങള്‍ വഴിയും ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ കഴിയുമെന്ന് കാലിഫോര്‍ണിയായിലെ ഡോ. ജാനി ഗ്രൂംലെയ് വ്യക്തമാക്കുന്നു..

അസാധാരണമായ ചില ലക്ഷണങ്ങളാണ് ഇതിലേക്കായി ഡോക്ടര്‍ പറയുന്നത്. മുലക്കണ്ണുകളില്‍ പ്രകടമായ മാറ്റംവരുന്നത് ബ്രെ്സ്റ്റ് കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മുലക്കണ്ണുകളുടെ കാഠിന്യവും പരിശോധനാവിധേയമാക്കേണ്ടതുണ്ട്.മുലക്കണ്ണില്‍ നിന്ന് രക്തം പൊടിയുന്നതാണ് സൂക്ഷിക്കേണ്ട മറ്റൊരു കാര്യം. ഇങ്ങനെ രക്തം വരുന്നതായി കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ഇതുവഴി ബ്രെസ്റ്റ് കാന്‍സറിനെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാന്‍ സാധിക്കും. നെഞ്ചിലോ മുലക്കണ്ണിലോ എവിടെയെങ്കിലും ഒരു പ്രത്യേകഭാഗത്ത് വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും അത് സ്ഥിരമായി നില്ക്കുന്നുണ്ടെങ്കിലും ചികിത്സ തേടേണ്ടതാണ്. മാറിടത്തിന് പെട്ടെന്ന് സംഭവിക്കുന്ന മാറ്റവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സ്തനങ്ങളുടെ വലുപ്പത്തിലോ രൂപത്തിലോ മാറ്റമുള്ളതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ബ്രെസ്റ്റ് കാന്‍സറിന്റെ ആരംഭമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മുഴകള്‍ രൂപപ്പെടുകയും വളരുകയും ചെയ്യുന്നതിന് അനുസരിച്ച് മാറിടത്തിന്റെ ആകൃതിയില്‍ പെട്ടെന്ന് മാറ്റം സംഭവിക്കാം.

error: Content is protected !!